Site icon Ente Koratty

നടി ദീപിക പദുകോണിനെ നാര്‍ക്കോടിക് കണ്‍ട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നു

ദീപികയുടെ മാനേജര്‍ കരിഷ്മയെയും സംഘം വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. നടി ശ്രദ്ധ കപൂറും ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. സാറ അലി ഖാൻ അല്പസമയത്തിനകം ചോദ്യം ചെയ്യലിനായി ഹാജരാകും. നടന്‍ സുശാന്ത് സിങിന്‍റെ മരണത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന മയക്കുമരുന്നു കേസില്‍ നിരവധി പ്രമുഖരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.

ബോളിവുഡ് നടൻ സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഇന്ന് ഹാജരാകാൻ ദീപിക സമയം ചോദിച്ചിരുന്നു. കേസിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റ് നടന്ന ഗ്രൂപ്പിന്‍റെ അഡ്മിനായിരുന്നു ദീപിക എന്നാണ് നാര്‍ക്കോടിക് കണ്‍ട്രോൾ ബ്യുറോയുടെ കണ്ടെത്തൽ. നടി റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ഉന്നതരിലേക്ക് അന്വേഷണം പോകുന്നതെന്നാണ് പൊലീസ് വിശദീകരണം.

Exit mobile version