Site icon Ente Koratty

മുതിർന്ന നടനും നായിക നടിയും കൂറുമാറിയതിൽ അതിശയമില്ലെന്ന് ആഷിഖ് അബു

നടി ആക്രമിക്കപ്പെട്ട കേസില്‍ ചിലര്‍ കൂറൂമാറിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്നും ആഷിഖ് അബു പറഞ്ഞു.

ആഷിഖ് അബുവിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ല.
നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികൾ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവർ കരുതുന്നു.
ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവൾക്കൊപ്പംമാത്രം

FacebookTwitterWhatsAppLinkedInShare
Exit mobile version