Site icon Ente Koratty

നടി മിയ വിവാഹിതയായി

നടി മിയ ജോർജ് വിവാഹിതയായി. വ്യവസായിയായ ആഷ്‌വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെയിന്റ് മേരീസ് ബസലിക്കയിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

മെയ് മുപ്പതിനായിരുന്നു മിയയും ആഷ്‌വിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് കഴിഞ്ഞ മാസാം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. മിയയുടെ അമ്മ മിനിയാണ് മാട്രിമോണിയൽ സൈറ്റിലൂടെ ആഷ്‌വിനെ കണ്ടെത്തിയത്.

FacebookTwitterWhatsAppLinkedInShare
Exit mobile version