ടോവീനോ തോമസ് നായകനായി ആന്റോ ജോസഫ് നിര്‍മിച്ച കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന ചിത്രം ടെലിവിഷനില്‍ റിലീസ് ചെയ്യും. മലയാളത്തില്‍ അടുത്തകാലത്ത് ഇതാദ്യമായാണ് ഒരു സിനിമ തിയേറ്റര്‍ റിലീസിന് മുമ്പ് ടെലിവിഷന്‍ പ്രീമിയര്‍ ചെയ്യുന്നത്. എഷ്യാനെറ്റില്‍ ഓണച്ചിത്രമായാണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എത്തുക. നേരത്തെ ഒ.ടി.ടി റിലീസ് ആയി ചിത്രം ഡിസ്നി ഹോട്ട് സ്റ്റാറില്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് മാറ്റിവെച്ചതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒ.ടി.ടി റിലീസിനെ എതിര്‍ത്ത് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് രംഗത്തെത്തിയതോടെയാണ് പുതിയ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.
ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതിനെതിരെ ആഷിഖ് അബു, ആഷിഖ് ഉസ്മാന് എന്നിവരടങ്ങുന്ന നിര്‍മാതാക്കള്‍ രംഗത്തുവന്നിരുന്നു. ചിത്രത്തിന്റെ ഒരു വലിയ ശതമാനം വ്യാജ പ്രിന്റായി പുറത്തിറങ്ങിയതായി ആന്റോ ജോസഫ് അറിയിച്ചതായി ഫിയോക്ക് ജനറല്‍ സെക്രട്ടറി എം.സി ബോബി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്റോ ജോസഫിന് പ്രത്യേക ഇളവ് നല്‍കിയതായി ഫിയോക് പത്രകുറിപ്പിലൂടെ അറിയിച്ചിരുന്നത്.
ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന് എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന് എന്ന കഥാപാത്രമാണ് ടോവിനോയുടേത്. സിനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം – സൂരജ് എസ് കുറുപ്പ്. പശ്ചാത്തല സംഗീതം – സുഷിന് ശ്യാം. ടോവിനോ തോമസിനൊപ്പം, സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ്, ബേസില്‍ ജോസഫ്, സുധീഷ് രാഘവന്, മാലാ പാര്‍വ്വതി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.