Site icon Ente Koratty

രാജാവിന്റെ മകനു 34 വയസ്- മോഹൻലാൽ എന്ന താരരാജാവ്

റെൻസ് തോമസ്

‘രാജാവിന്റെ മകൻ ‘ എന്ന മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ സിനിമ – 1986 ജൂലൈ 17-നാണു റിലീസ് ചെയ്തത്. അധോലോക രാജാവായ വിൻസെന്റ് ഗോമസ് എന്ന മോഹൻലാലിന്റെ കഥാപാത്രത്തെ മലയാളിക്ക് മറക്കാനാവില്ല.

മോഹൻലാലും, രതീഷും, സുരേഷ് ഗോപിയും അംബികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘രാജാവിന്റെ മകൻ ‘ എന്ന സിനിമ കാണുവാൻ കോരിച്ചൊരിയുന്ന കർക്കിടകമഴയിലും ജനം സിനിമ കൊട്ടകകളിൽ എത്തി. വിസെന്റ് ഗോമസ് എന്ന പ്രതിനായക കഥാപാത്രം നായക കഥപാത്രത്തെക്കാൾ മികച്ചു നിന്നു.

മലയാളത്തിൽ, അധികം ആരും പരീക്ഷിച്ചിട്ടില്ലാത്ത, നായകനേക്കാൾ പ്രതിനായകനു പ്രാധാന്യം നൽകി തിരക്കഥ രചിക്കാൻ ധൈര്യം കാണിച്ച ഡെന്നിസ് ജോസ്ഫ്ഉം സംവിധായകൻ തമ്പി ആന്റണിയും കാണിച്ച ആർജവം – രാജാവിന്റെ മകൻ എന്ന സിനിമ.

തെന്നിന്ത്യൻ സിനിമയിലെ താരപകിട്ടായിരുന്ന അംബിക അവതരിപ്പിച്ച ആൻസി എന്ന കഥാപാത്രം വിൻസെന്റ് ഗോമസിന്റെയും രതീഷിന്റെ നായകകഥാപാത്രത്തോടും കിടപിടിക്കുന്നതായിരുന്നു.

മോഹൻലാലിൻറെ കഥാപത്രമായ വിൻസെന്റ് ഗോമസ്, അംബിക അവതരിപ്പിക്കുന്ന ആൻസി എന്ന കഥാപാത്രത്തോടു “My phone number is 2255′ എന്ന് പറയുന്ന പഞ്ച് ഡയലോഗ് ഒരു കാലഘട്ടത്തിന്റെ തന്നെ ഡയലോഗായി മാറി.

മോഹൻലാലിനേക്കാൾ കൂടതൽ പ്രതിഫലം ഈ സിനിമയിൽ തനിക്കാണ് ലഭിച്ചതെന്ന് അംബിക തന്നെ ഒരു വനിതാഫിലിം അവാർഡ് ഷോയിൽ ജഗദീഷിന്റെ ചോദ്യത്തിന് വ്യക്തമാക്കിയിട്ടുണ്ട്. അതും മോഹൻലാൽ ഇരിക്കുന്ന വേദിയിൽ വച്ചു തന്നെ.

https://www.youtube.com/watch?v=F6E7ypMZNKk

നായകകഥാപാത്രത്തിന്റെ കുഞ്ഞിനെ പ്രസവിച്ചു വളർത്തുന്ന അനാഥയായി വളർന്ന ആൻസി എന്ന വക്കീൽ കഥാപാത്രം. തന്റെ മകനെ തട്ടിപ്പു സംഘത്തിൽ നിന്നും രക്ഷിക്കാൻ മന്ത്രിയായ നായകകഥാപാത്രത്തിനോട് കരഞ്ഞു പറയുമ്പോൾ, തന്റെ ഇമേജിനെ ഭയപെട്ടു തള്ളി പറയുമ്പോൾ, കുഞ്ഞിനെ രക്ഷിക്കാനായി ആൻസിയുടെ സഹായഅഭ്യർഥന കേട്ടു എത്തുന്നതും രക്ഷിക്കുന്നതും കള്ളകടത്തു രാജാവായ വിൻസെന്റ് ഗോമസ് ആണ്.

വിണ്ണിലെ ഗന്ധർവ വീണകൾ മീട്ടുന്ന സംഗീതമേ എന്ന ഗാനവും മോഹൻലാലിൻറെ അഭിനയമികവും വാക്കുകൾക്കതിതം.

തന്റെ ബോസിനായി മരിക്കാൻ പോലും തയാറായി നടക്കുന്ന സുരേഷ്‌ഗോപിയുടെ കഥാപാത്രവും വേറിട്ട നിൽക്കുന്നു. രാഷ്ട്രീയക്കാരനും മന്ത്രിയും തന്റെ കുഞ്ഞിന്റെ അച്ഛൻ എന്ന പദവി, ഇമേജിനെ ഓർത്തു തള്ളിപ്പറയുന്ന രതീഷിന്റെ നായക കഥാപത്രത്തോടും യാതൊരു തെറ്റും ചെയ്യാത്ത തന്നെ ഒറ്റപെടുത്തുന്ന സദാചാര സമൂഹത്തിന്റെ കപടമുഖത്തെയും കാർക്കിച്ചു തുപ്പുന്ന നായിക. താൻ അവന്ജയോടെ കണ്ടിരുന്ന കള്ളകടത്തുകാരൻ, സ്പിരിറ്റ്‌ രാജാവ് വിൻസെന്റ് ഗോമസിന്റെ മായം കലരാത്ത മനസാക്ഷിക്കു മുൻപിൽ ആൻസി മുട്ടുകുത്തുന്നു.

ആൻസി, വിൻസെന്റ് ഗോമസിന്റെ വിശ്വസ്ഥയായ അഭിഭാഷകയായി മാറുന്നു. അയാളുടെ പേരിലുള്ള കേസുകൾ വാദിച്ചു ജയിക്കുന്നു.

ആൻസിയുടെയും കുഞ്ഞിന്റെയും രക്ഷാധികാരിത്വം ഏറ്റെടുക്കുവാൻ തയാറാകുമ്പോഴും ആൻസിയുടെ വിസമതത്തെ മാനിക്കുന്ന വിൻസെന്റ് ഗോമസ് എന്ന സ്പിരിറ്റ്‌ രാജാവിന്റെ ഹൃദയ വിശാലത, പിതൃത്വത്തിനു ഉത്തരവാദിയായ നായക കഥാപാത്രത്തിനു പോലുമില്ല.

ഓരോരോ തകർച്ചകൾ സംഭവിക്കുമ്പോഴും തന്റെ ഒപ്പം നിന്ന കൂട്ടാളികളെയെങ്കിലും രക്ഷിക്കണമെന്നു വിൻസെന്റ് ഗോമസ് തിരുമാനിക്കുന്നു. അതിനു കൃഷ്ണ ദാസിന്റെ മരണം മാത്രമേയുള്ളു ഉപായം.

ഒറ്റയ്ക്കു അതിനു മുതിരുമ്പോൾ, തങ്ങളുടെ ബോസിനെ അതിരറ്റു സ്നേഹിക്കുന്ന കുമാറും പീറ്ററും വിൻസെന്റ് ഗോമസിനെ തടയുന്നു. കൃഷ്ണദാസിനെ താങ്കൾ വകവരുത്താമെന്നും, അതിനുള്ള അവസരം അവർക്കു നൽകണമെന്നും അപേഷിക്കുന്നു.

പക്ഷെ കൃഷ്ണദാസിനെ കൊല്ലാൻ സാധിക്കാതെ അവർ പോലീസിന്റെ വെടികൊണ്ടു മരിക്കുന്നു. തന്നെ ജീവന് തുല്യം സ്നേഹിച്ച സഹായികളുടെ വിയോഗം വിന്സെന്റ് ഗോമസിനെ രോഷാകുലനാകുന്നു. കൃഷ്ണദാസിനെ കൊല്ലാൻ ഇറങ്ങുന്ന വിനസെന്റിനെ ആൻസി തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി.

യുദ്ധ ഭൂമിയിൽ ഒറ്റയാനായി ശത്രു പാളയത്തിലേക്ക് കാറോടിച്ചു, തോക്കുമായി കുരുക്ഷേത്രയുദ്ധത്തിലെ അഭിമന്യുവിനെ പോൽ പാഞ്ഞെത്തുന്ന വിൻസെന്റ് ഗോമസ്. ഓരോരുത്തർക്കു നേരെയും വെടിയുതിർത്തു തന്റെ ശത്രുവായ കൃഷ്ണദാസിന്റെ മുമ്പിൽ എത്തുന്ന വിൻസെന്റ്. കൃഷ്ണദാസിനെ കൊല്ലുവാനായി കാഞ്ചി വലിക്കുവാനൊരുകുമ്പോൾ, അപ്രതീക്ഷിതമായി ആൻസി കൃഷ്ണദാസിന്റെ മുമ്പിൽ നിന്നുകൊണ്ട് വിന്സന്റിനെ തടയുന്നു. ‘എന്റെ രാജു മോന്റെ അച്ഛനെ കൊല്ലരുത്’ എന്ന് കേണപേക്ഷിക്കുന്നു. നിറയൊഴിക്കാൻ ഒരുങ്ങിയ തോക്കു താഴ്ത്തുമ്പോൾ, വിനസെന്റിനെ കൃഷ്ണദാസിന്റെ പോലീസ് പിന്നിൽ നിന്നും വെടിവച്ചു കൊല്ലുന്നു.

https://www.youtube.com/watch?v=_SdCMxlMs1U

ധീരനും വീരനുമായ ഒരു പ്രതിനായകൻ, പ്രേക്ഷകരെ ഹീറോയിസത്തിന്റെ പരകോടിയിലെത്തിക്കുന്ന പ്രതിനായകൻ – രാജാവിന്റെ മകൻ.

അക്കാലത്തു 14 ലക്ഷം എന്ന ബിഗ് ബജറ്റ് പടമായിരുന്നു രാജാവിന്റെ മകൻ. ബോക്സ്‌ ഓഫീസിൽ 85 ലക്ഷം വരെ പടം വാരി. മോഹൻലാലിൻറെ മൂന്ന് സിനിമകളാണ് 1986 ജൂലൈയിൽ ഇറങ്ങിയത്. ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റും പഞ്ചാഗ്നിയുമാണ് മറ്റു പടങ്ങൾ. ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു.

അങ്ങനെ തന്റെ ഇരുപത്തിയാറാം വയസിൽ, മോഹൻലാൽ എന്ന നടൻ – രാജാവിന്റെ മകനല്ല – മലയാളസിനിമയുടെ താരരാജാവായി തന്നെ മാറി.

Exit mobile version