മുംബൈ: കോവിഡ് 19 സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചനെയും മകൾ ആരാധ്യ ബച്ചനെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ തോതിലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഐശ്വര്യയെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ അദ്ദേഹത്തിന്റെ അച്ഛൻ അമിതാഭ് ബച്ചൻ എന്നിവരെ ഇതിനകം തന്നെ അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലൈ 11നാണ് 77 കാരനായ അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിത്. ബച്ചൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘കോവിഡ് സ്ഥിരീകരിച്ച എന്നെ ആശുപത്രിയിലേക്ക് മാറ്റി, കുടുംബവും ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നു,” അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. “കഴിഞ്ഞ 10 ദിവസമായി ഞാനുമായി അടുത്തിടപെട്ടിട്ടുള്ളവരെല്ലാം സ്വയം ടെസ്റ്റിന് വിധേയരാകാൻ അഭ്യർത്ഥിക്കുന്നു!”
പിന്നീട് അദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചനും പോസിറ്റീവ് സ്ഥിരീകരിച്ചു. അതിന് പിന്നാലെയാണ് ഐശ്വര്യറായ് ബച്ചനെയും അമിതാഭിന്റെ ചെറുമകൾ ആരാധ്യയെയും രോഗം സ്ഥിരീകരിച്ചത്. വലിയതോതിലുള്ള ലക്ഷണങ്ങളില്ലാത്തതിനാൽ ഐശ്വര്യയെയും മകളെയും വീട്ടിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.
ഐശ്വര്യയുടെയും ആരാധ്യയുടെയും പരിശോധന ഫലങ്ങൾ അഭിഷേക് ട്വീറ്റ് ചെയ്തിരുന്നു. “ഐശ്വര്യയും ആരാധ്യയും കോവിഡ് -19 സ്ഥിരീകരിച്ചു, അവർ വീട്ടിൽ സ്വയം ക്വറന്റീനിലായിരിക്കും. ബിഎംസി അവരുടെ അവസ്ഥയെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുകയും ആവശ്യമുള്ളത് ചെയ്യുകയും ചെയ്യുന്നു. എന്റെ അമ്മ ഉൾപ്പെടെയുള്ള കുടുംബത്തിലെ മറ്റുള്ളവരുടെ ഫലം നെഗറ്റീവ് ആണ്. നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി, ”അദ്ദേഹം എഴുതി.
മഹാരാഷ്ട്ര പൊതുജനാരോഗ്യ, കുടുംബക്ഷേമ മന്ത്രി രാജേഷ് ടോപ്പെ ഉച്ചയ്ക്ക് മുമ്പ് വാർത്ത സ്ഥിരീകരിച്ചതിന് ശേഷമാണ് അഭിഷേക്കിന്റെ ട്വീറ്റ്. പിന്നീട് ട്വീറ്റ് ഒഴിവാക്കിയിരുന്നു. ഐശ്വര്യ റായ് ബച്ചൻ, മകൾ ആരാധ്യ അഭിഷേക് ബച്ചൻ എന്നിവരെ കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തി. ശ്രീമതി. ജയാ ബച്ചൻ ജി കോവിഡ് 19 നെ നെഗറ്റീവ് ആണ്. ബച്ചൻ കുടുംബം വേഗത്തിൽ സുഖം പ്രാപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ”മന്ത്രി ട്വീറ്റ് ചെയ്തു.
ജൂലൈ 11 ന് ഐശ്വര്യ (46), മകൾ ആരാധ്യ (8), ഐശ്വര്യയുടെ അമ്മായിയമ്മ ജയാ ബച്ചൻ എന്നിവരിൽ നടത്തിയ ആന്റിജൻ പരിശോധനകൾ നെഗറ്റീവ് ഫലങ്ങൾ നൽകി. എന്നാൽ പിന്നീടുള്ള സ്വാബ് പരിശോധന ഫലം ഐശ്വര്യയിലും മകളിലും രോഗം സ്ഥിരീകരിക്കുകയായിരുന്നു.