ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവായി. കോവിഡ് പോസ്റ്റീവാണെന്ന് അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തിരുന്നു. ഇതനു പിന്നാലെയാണ് അഭിഷേകിനും കോവിഡാണെന്ന വാർത്ത പുറത്തുവരുന്നത്. ഇരുവരെയും മുംബൈ നനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭിഷേക് ട്വിറ്ററിൽ കുറിച്ച വാക്കുകൾ…
ട്വിറ്ററിലൂടെയാണ് അഭിഷേകും കോവിഡ് സ്ഥീരീകരണം അറിയിച്ചത്.
‘കുറച്ചു നേരത്തെ എനിക്കും അച്ഛനും കോവിഡ് പരിശോധന ഫലം പോസിറ്റീവായി. ഞങ്ങൾക്ക് രണ്ടുപേർക്കും ചെറിയ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരോടും ഞങ്ങളുടെ കുടുംബ അംഗങ്ങളോടും ഞങ്ങൾ കോവിഡ് പരിശോധന ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ഞാൻ എല്ലാവരോടും അപേഷിക്കുകയാണ്, എല്ലാവരും ശാന്തരായിരിക്കുക, ആരും പേടിക്കരുത്. എല്ലാവർക്കും നന്ദി…’ – അഭിഷേക് ബച്ചന് ട്വിറ്ററിൽ കുറിച്ചു.