ഓൺലൈൻ പഠനം ഉറപ്പുവരുത്താൻ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്ക് ടി വി എത്തിച്ച് നൽകി സുരേഷ് ഗോപി. തന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അട്ടപ്പാടിയിലെ ഊരുകളിലെ വിദ്യാർഥികൾക്ക് സുരേഷ് ഗോപി എംപി ഓൺലൈൻ പഠന സൗകര്യം ഒരുക്കിയത്.
ഊരുകളിലെ വിദ്യാർഥികൾക്ക് 15 ടിവിയാണ് സുരേഷ് ഗോപി കൊടുത്തത്. അട്ടപ്പാടിയിലെ മേലേ അബ്ബണ്ണൂർ, കരിവടം, മന്തിമല , ഉമ്മത്താംപടി തുടങ്ങി പതിനഞ്ച് ഊരുകളിലേക്കാണ് 50 ഇഞ്ച് വലിപ്പമുള്ള ടിവികൾ വിതരണം ചെയ്തത്.
ഓൺലൈൻ പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്കായാണ് ഇവ നൽകിയത്. ബി ജെ പി ജില്ലാ അധ്യക്ഷൻ ഇ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ടിവികൾ ഊരുകളിൽ എത്തിച്ച് നൽകി.
കൂടുതൽ പേർക്ക് ഓൺലൈൻ പoനം ഉറപ്പാക്കുന്നതിനായി അംഗൻവാടികൾ,ലൈബ്രറികൾ,മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിലാണ് ടിവി സൗകര്യം ഒരുക്കുക..
ടി വി വിതരണ ചടങ്ങിൽ സുരേഷ്ഗോപി ഫാൻസ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു.