ധ്യാൻ സിജിൻ
Birthday wishes to super hero suresh gopi ❤️?
സുരേഷ് ഗോപിക്ക് ഇന്ന് 61 വയസു തികയുകയാണ്.
തൃശൂരിൽ നിന്നും ഇലക്ഷനിൽ മത്സരിക്കുന്ന സമയത്ത് പ്രചരണ വേളയിൽ ഒരു സംഭവം ഉണ്ടായത് ഓർക്കുന്നു.ഗർഭിണിയായ ഒരു യുവതിയുടെ ഉദരത്തിൽ സുരേഷ് ഗോപി തലോടി അനുഗ്രഹിചിരുന്നു .വളരെ മനോഹരമായ ഒരു ഇമേജ് ആയിരുന്നു അത്.
ഒരു പക്ഷെ ഒരു നടൻ എന്നതിനേക്കാൾ സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹി യെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മലയാളികൾ ഇഷ്പ്പെടു ന്നുണ്ടാകും. ചാരിറ്റി ഒരു പി അർ വർക് ആയി മാറിയ ഈ കാലഘട്ടത്തിന് എത്രയോ മുമ്പ് , ഒരു വ്യക്തി എന്ന നിലയിൽ ഇദ്ദേഹം എന്തു മാത്രം കരുണയുള്ള മനുഷ്യൻ ആണ് എന്ന് മലയാളികൾ തിരിച്ചറിഞ്ഞിരുന്നു
. മരിച്ച് പോയ മകളുടെ ഓർമകളിൽ ജീവിക്കുന്ന ഒരു സെൻസിറ്റീവ് ആയ ഒരു പെർഫെക്റ്റ് ഫാമിലി മാൻ.( ഒരു interview yil ,തന്റെ കുട്ടികളോടും ഭാര്യയോടും ഒപ്പം എപ്പോളും സമയം ചിലവഴിക്കാൻ ആണ് താൻ ഇഷ്ടപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞതോർക്കുന്നു).
നടൻ എന്ന നിലയിൽ കലാ മൂല്യമുള്ള ഒരുപാട് സിനിമകൾ ഉണ്ടെങ്കിലും emotionally ere connect ചെയ്യുന്ന film ജോഷിയുടെ ലേലം ആണ്.
ഇരട്ട ചങ്കുള്ള ചാക്കൊച്ചി ❤️
എത്ര വട്ടം കണ്ടാലും മതി വരാത്ത സിനിമയാണ്. നിവൃത്തികേട് മൂലം കാട്ടിൽ കള്ള വാറ്റ് തുടങ്ങുന്ന സമയത്ത് സഹായിച്ച ഭ്രാന്തി തള്ളയുടെ സ്മരണയ്ക്ക് എന്നും വീട്ടിൽ അശരണർക്ക് വെച്ച് വിളമ്പുന്ന ആന ക്കാട്ടിൽ ഈപ്പച്ചന്റെ മൂല്യബോധം തന്നെയാണ് മകൻ ചക്കൊച്ചിയെ നയിക്കുന്നത്. സ്മരണയുള്ള പിതാവിന്റെ സ്മരണയുള്ള പുത്രൻ. Side kick എന്നതിന് അപ്പുറത്ത് നല്ല ലൈഫുള്ള charecter ആണ് സിദ്ധിക്കിന്റെ ഹുസ്സൈൻ ഉം മണിയൻപിള്ള രാജുവും.
തങ്ങളെ safe ആക്കി കടയാടി ആൻഡ് teams body പകരം ചോദിക്കാൻ ചക്കൊച്ചി പോവുകയാണ് എന്ന് സിദ്ധിക്ക് മനസിൽക്കുമ്പോൾ ഉള്ള ഒരു ഡയലോഗ് ഉണ്ട് ഇപ്പോഴും a scene കണ്ടാൽ കരഞ്ഞു പോകും. നായകൻ കണ്ണ് നിറഞ്ഞു നിൽക്കുന്ന ഒരുപാട് സീൻ ഉണ്ട് a film l , അച്ഛൻ മരിച്ചു എന്നറിഞ്ഞു ജീപിൽ നിന്നിറങ്ങുമ്പോൾ, അനിയത്തിമർക്ക് ചോറൂട്ടുമ്പോൾ , എന്തിന് ക്ലൈമാക്സ് പോലും ഭയങ്കര emotionally packed aanu. തനിക്ക് ഉള്ളതെല്ലാം തരാം തന്റെ ഹുസ്സൈനെ കാണിച്ചു തന്നാൽ മാത്രം മതി എന്ന ഡയലോഗിൽ കൂടെ നിന്നവർക്ക് വേണ്ടി ചങ്ക് പറിച്ചു കൊടുക്കുന്ന ചക്കോചിയെ എന്തു മനോഹരം ആയിട്ടാണ് ലേലം അടയാളപ്പെടുത്തുന്നത് ! ശബ്ദത്തിന്റെ വലിയ സാധ്യതകൾ നന്നായി ഉപയോഗിച്ച ഒരു നടൻ കൂടി ആണ് സുരേഷ് ഗോപി എന്ന് തോന്നാറുണ്ട്. മണി ചിത്രതഴിലെ ” ഗംഗേ തൊട്ടു അനൂപ് സത്യന്റെ പുതിയ ചിത്രത്തിലെ മേജർ വരെ.
90 കളിലെ അഭ്രപാളികളിൽ ഇടി മുഴക്കം ആയി കോരിത്തരിപ്പിച്ച ഒട്ടനവധി പോലീസ് ഹീറോ വേഷങ്ങൾ എത്ര പേർക്ക് കാക്കി അണിയാൻ പ്രചോദനം ആയിട്ടുണ്ടാകും അല്ലേ.
പ്രിയപ്പെട്ട നടന് 90 സിന്റെ നൊസ്റ്റാൾജിയ കളിൽ ഇന്നൊരു colourful salute !!❤️
Just remember that …. !!!!