Site icon Ente Koratty

കൊരട്ടിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് V. V. ജോർജിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം നടത്തി.

കൊരട്ടി കോൺഗ്രസ്സ് മുൻ മണ്ഡലം വൈസ്സ് പ്രസിഡൻ്റും ദീർഘകാലം INTUC മണ്ഡലം പ്രസിഡൻറുമായിരുന്നു V V ജോർജ്ജിന്റെ ഒന്നാംചരമവാർഷിക ദിന അനുസ്മരണ സമ്മേളനം കൊരട്ടി ജംഗ്ഷനിൽ സംഘടിപ്പിച്ചു. അനുസ്മരണ പരിപാടികൾ സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ലിജോയ് ചാമക്കാല ഉത്ഘാടനം ചെയ്തു. C.M ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

അനുസ്മരണ ദിനത്തോടനുബന്ധിച്ചു INTUC ഓട്ടോ തൊഴിലാളികൾക്ക് പലവ്യഞ്‌ജന കിറ്റുകളുടെ വിതരണം യൂത്ത് കോൺഗ്രസ്‌ ദേശീയ കോഡിനേറ്റർ അഡ്വ. ഷോൺ പെല്ലിശ്ശേരിയും വൃക്ഷ തൈകളുടെ വിതരണം പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് V. K കൃഷ്ണൻ, T. A രാമകൃഷ്ണൻ, ജോബി മാനുവൽ, INTUC മണ്ഡലം പ്രസിഡന്റ് ജയൻ K K, എന്നിവരും നിർവഹിച്ചു.

ബ്ലോക്ക്‌ സെക്രട്ടറി മനേഷ് സെബാസ്റ്റ്യൻ ഓർമ്മമരം നട്ടു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് M. S പ്രകാശ്, ആൽബിൻ പൗലോസ്, സനൽ സുബ്രൻ, ജോമി തോമസ്, ജോഷി വല്ലൂരാൻ, A. K ബാബു, ലിന്റോ പോൾ എന്നിവർ നേതൃത്ത്വം നൽകി

Exit mobile version