Site icon Ente Koratty

M. A. M. H. S. ഹയർസെക്കന്ററി സ്കൂൾ കൊരട്ടിയിലെ വിദ്യാർത്ഥികൾ പുസ്തകവായനദിനത്തിൽ ഒരുക്കിയ വീഡിയോ – വേറെ ലെവൽ

കൊരട്ടി : M. A. M. H. S. ലെ NSS യൂണിറ്റിലെ അംഗങ്ങളായ വിദ്യാർത്ഥികൾ പുസ്തകവായനദിനത്തിനോടുന്ബന്ധിച്ചു അധ്യാപകരുടെ സഹായത്തോടെ ഒരുക്കിയ വീഡിയോ ആശയപ്രാധാന്യം കൊണ്ടും വ്യത്യസ്ഥമായ അവതരണശൈലി കൊണ്ടും ശ്രെദ്ധയമാവുന്നു.

ചന്ദുമേനോന്റെ ഇന്ദുലേഖയും എം. ടി യുടെ നാലുകെട്ടും രണ്ടാമൂഴവും ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും എസ്.കെ. പൊറ്റെക്കാടിന്റെ ദേശത്തിന്റെ കഥയും തകഴിയുടെ ചെമീനും, ബെന്യാമിന്റെ ആടുജീവിതവും പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെയും, മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങളിലൂടെയും നമ്മെ നിമിഷനേരം കൊണ്ടു വായനയുടെ അനന്തവിഹായസ്സിലേക്ക് എത്തിക്കുന്നു. മലയാളിയുടെ പ്രിയപെട്ട പുസ്തകങ്ങളിലൂടെയുള്ള ഈ യാത്ര കാണാൻ മറക്കല്ലേ..

https://youtu.be/ZpQSnTc5MeQ
Exit mobile version