Site icon Ente Koratty

കൊരട്ടി കൃഷിഭവനില്‍ തെങ്ങിന്‍തൈ വിതരണം

കൊരട്ടി : കൊരട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ അത്യുല്പാദന ശേഷിയുള്ള ഡബ്ലിയു.സി.ടി. ഇനത്തിൽപെട്ടതും സങ്കരവർഗ്ഗത്തിൽ പെട്ടതുമായ തെങ്ങിൻ തൈകൾ വിതരണത്തിനായി എത്തിച്ചേർന്നിട്ടുണ്ട്.

ആവശ്യമുള്ള കർഷകർ 2020- 21വര്‍ഷത്തെ നികുതി അടച്ച രസീതും അപേക്ഷയുമായി കൃഷിഭവനില്‍ ബന്ധപ്പെടുന്നമുറക്ക് അന്‍പത് ശതമാനം സബ്സിഡി നിരക്കില്‍ തെങ്ങിന്‍ തൈകള്‍ ലഭിക്കുന്നതായിരിക്കുമെന്ന് കൊരട്ടി കൃഷി ഓഫീസർ അറിയിച്ചു.

Exit mobile version