Site icon Ente Koratty

കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്ത ജൂൺ 22മുതൽ 27 വരെ

കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ ‘ഹരിതം സഹകരണം ‘- ഞാറ്റുവേല ചന്ത ഏദൻ ഓഡിറ്റോറിയത്തിൽ ജൂൺ 22 തിങ്കൾ മുതൽ 27 ശനി വരെ നടക്കുന്നതായിരുക്കും.

മുന്നൂറിൽ പരം സ്വദേശി -വിദേശി ഫലവൃക്ഷതൈകൾ, വിവിധയിനം പച്ചക്കറി വിത്തുകൾ, ചക്ക ഉത്പന്നങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദർശന സ്റ്റാളുകളും വില്പനയും ഉണ്ടായിരിക്കുന്നതാണ്. ജൂൺ 22 തിങ്കളാഴ്ച രാവിലെ 10. 30നു കൊരട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി ബാലൻ ‘ഹരിതം സഹകരണം ‘ ഞാറ്റുവേല ചന്തയുടെ ഉത്ഘാടനം നിർവഹിക്കും. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ K. P. തോമസ് യോഗത്തിന് അധ്യക്ഷത വഹിക്കും.

Exit mobile version