Site icon Ente Koratty

മനുഷ്യത്വത്തിന്റ ഉദാത്ത മാതൃക – ചാലക്കുടി നഗരസഭയും കൊരട്ടിസ്വദേശിയും ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകരും

ചാലക്കുടി നഗരസഭയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബോഡി ഏറ്റുവാങ്ങി സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നഗരസഭ ഏറ്റവും നല്ല രീതിയിൽ നിർവഹിക്കുകയുണ്ടായി.

ഇതിനായി നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ 11 ജീവനക്കാർ സ്വമനസ്സാലെ മുന്നോട്ട് വരികയാണ് ഉണ്ടായത്.കഴിഞ്ഞ ദിവസം നടന്ന കൗൺസിലിൽ ഈ ജീവനക്കാരെ ആദരിച്ചു. അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് തുക കൈമാറുകയും ചെയ്തു. കൊരട്ടി സ്വദേശിയായ കുലയിടത്തുകാരനായ എടത്താത്തറ നൗഷാദും ഈ കൂട്ടത്തിൽ ഉൾപെടുന്നു.

ചാലക്കുടി മുനിസിപ്പാലിറ്റി ഹെൽത്ത്‌ ഡിപ്പാർട്മെന്റ് ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന നൗഷാദിനും എല്ലാ ആരോഗ്യപ്രവർത്തകർക്കും ഇവരെ ആദരിക്കാൻ മനസു കാണിച്ച ചാലക്കുടി നഗരസഭക്കും ‘എന്റെ കൊരട്ടി ‘ യുടെ പ്രതേക അഭിനന്ദനങ്ങൾ.

Exit mobile version