കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഭാവനാത്മകമായ ഇടമാണ് ശാന്തിതീരം വാതകശ്മശാനം. മൃതദേഹം മറവ് ചെയ്യാൻ സ്ഥലപരിമിതി ഉള്ള എറണാകുളം, ത്യശ്ശൂർ ജില്ലയിൽ ഉള്ളവർ ആശ്രയിക്കുന്ന കേന്ദ്രവുമാണ്.
ഇക്കഴിഞ്ഞ കാറ്റിൽ ശ്മശാനത്തിന്റെ പുക കുഴൽമറഞ്ഞ് വീണത് കാരണം പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമാക്കാൻ ഭരണ സമിതി 12 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. മാത്രവുമല്ലജില്ല ശുചിത്വമിഷൻ സ്ഥലം സന്ദർശിക്കുകയും, DPC അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്, എസ്റ്റിമേറ്റ് തയ്യാറാക്കിടെക്നിക്കൽ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
അനുമതിലഭിച്ച് കഴിഞ്ഞാൽ ഉടനെ ടെൻഡർ നടപടികളിലേക്ക് കടക്കുകയും (ഇ-ടെണ്ടർ ആണ് ) വൈകാതെ നിർമ്മാണം ആരംഭിക്കുകയും ശാന്തിതീരം പ്രവർത്തനം ആരംഭിക്കുകയും ചെയ്യും, സാധാരണ നിലയിൽ ഇത്തരം വലിയ തുകയുടെ പ്രൊസീജിയർ കടക്കാൻ 6 മാസമെങ്കിലും സമയം എടുക്കും. പക്ഷെ ഭരണ സമിതിയുടെ ഗൗരവപൂർണ്ണമായ ഇടപെടൽ കൊണ്ട് 2 മാസത്തിനുള്ളിൽ “ശാന്തിതീരം” ശ്മശാനം പ്രവർത്തനസജ്ജമാകും.
കൊരട്ടി ഗ്രാമപഞ്ചായത്ത് യാതൊരു ഇടപെടലും നടത്തുന്നില്ല എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും ഇത്തരം നുണപ്രചാരണങ്ങൾ തിരിച്ചറിയണമെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.