കൊരട്ടിയിൽ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഒത്തുകൂടി പoനം നടത്താൻ സാധ്യമാക്കാൻ ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷൻ നടപ്പാക്കുന്ന ഒപ്പം പദ്ധതിയിൽ വിവിധ സ്ഥാപനങ്ങൾക്ക് ഉള്ള എൽ.ഇ.ഡി.ടെലിവിഷൻ സെറ്റ് വിതരണം ആരംഭിച്ചു.മുരിങ്ങൂർ അംബേദ്ക്കർ സ്മാരക വായനശാല, കുറുപ്പം ജ്യോതി വായനശാല,36 കുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്ന കൊരട്ടി- ദേവമാതയിലെ അനിൽ ഭവൻ, മേലൂരിലെ എരുമപാടം കോളനി എന്നിവടങ്ങളിലേക്ക് ആണ് ആദ്യാഘട്ടത്തിൽ ടെലിവിഷൻ വിതരണം ചെയ്തത്.
ഇവിടങ്ങളിൽ വീടുകളിൽ ഓൺലൈൻ സൗകര്യം ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് ഒരുമിച്ച് കൂട്ടായി പ0നം നടത്താനുള്ള അവസരം ആണ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ. സുമേഷ് മുൻകൈ എടുത്ത് ഒപ്പം പദ്ധതിയിൽ ലഭ്യമാക്കിയത്.ഇതുവരെ അമ്പത്ടെലിവിഷൻ സെറ്റുകൾ ആണ് ഒപ്പം പദ്ധതിയിലൂടെ വിവിധ പഞ്ചായത്തുകളിൽ ടെലിവിഷൻ എത്തിച്ചത്.
മുരിങ്ങൂർ വായനശാലയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.ആർ.സുമേഷ്, കുറുപ്പം ജ്യോതി വായനശാലയിൽ മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ബാബു, എരുമപാടം കോളനിയിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി അധ്യാക്ഷൻ വി.ഡി.തോമാസ് എന്നിവർ യഥാക്രമം ടെലിവിഷൻ കൈമാറി. വിവിധ ഇടങ്ങളിൽ പഞ്ചായത്ത് അംഗങ്ങളായ ജെയ്മി തറയിൽ, സി.കെ.വിജയൻ, എം.എസ്.ബിജു വായനശാല ഭാരവാഹികളായ ടി.ജെ.പൗലോസ്, പി.എ. മുരളി, പി.സുധീഷ്, കെ.ജി. പരമൻ, ഔസേഫ് ദേവസ്സി തുടങ്ങിയവർ സന്നിഹിതരായിരുന്നു.