Site icon Ente Koratty

റോട്ടറി ക്ലബ് എക്‌സലന്‍സ് അവാര്‍ഡ് കൊരട്ടി സി. ഐ. ബി. കെ. അരുണിന് സമ്മാനിച്ചു

.ചാലക്കുടി റോട്ടറി ക്ലബ് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി.കെ.അരുണിന് സമ്മാനിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തികള്‍ക്കും നിയമപരിപാലനത്തിലും പ്രകടിപ്പിച്ച മികവിനാണ് പുരസ്‌കാരം. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്‍ ഉദ്ഘാടനം ചെയ്തു. പുരസ്‌കാര സമര്‍പ്പണവും അവര്‍ നിര്‍വഹിച്ചു.

റോട്ടറി ക്ലബ് പ്രസിഡന്റ് രമേഷ്‌കുമാര്‍ കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.തോമസ്, ഗ്രേസി ബാബു, എസ്‌ഐമാരായ രാമു ബാലചന്ദ്ര ബോസ്, സി.ഒ.ജോഷി, റോട്ടറി ഭാരവാഹികളായ ദിലീപ് നാരായണന്‍, അനീഷ് പറമ്പിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version