ജീവിതത്തെ വളരെ പോസിറ്റീവായി സമീപിച്ചിരുന്ന വ്യക്തിയായിരുന്നു അന്തരിച്ച ഡിനി ചാക്കോ.
മാലിയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന അവസരത്തിൽ അദ്ദേഹം പങ്കുവെച്ച വിഡിയോയിൽ അദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു.
ചാലക്കുടി വി. ആർ. പുരം സ്വദേശിയായ ഡിനി മാലി ദീപിൽ അധ്യാപകനായി ജോലി ചേരുകയായിരുന്നു.കോവിഡ് സ്ഥിരീകരിച്ചപ്പോൾ കഴിഞ്ഞ മെയ് 17 നാണു ശബ്ദസന്ദേശം റെക്കോർഡ് ചെയ്ത് വാട്സ്ആപ്പ് വഴി അദ്ദേഹം പ്രചരിപ്പിച്ചത്. അതിൽ ആരും പേടിക്കണ്ടയെന്നും ആരുമില്ലാത്ത ബന്ധുവീട്ടിലാണ് താമസിച്ചത് എന്നും ആ വീട്ടിലേക്കു ആരും വന്നിട്ടില്ല എന്നും മാലിയിലെ കൊറോണ ബോധവത്കരണ സംഘത്തിൽ താനുമുണ്ടായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഫോണെടുക്കാൻ കഴിയാത്തതിനാൽ മെസ്സേജ് അയച്ചാൽ മറുപടി നൽകാമെന്നും ഓഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
ചെറിയ പനിയും ചുമയുമുണ്ട്, എല്ലാവരും ധൈര്യമായിരുക്കുക,തനിക്കും കോവിഡ് ബാധിച്ച കുടുബ അംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുവാനും അദ്ദേഹം ശബ്ദസന്ദേശത്തിൽ അഭ്യർത്ഥിച്ചിരുന്നു.
അദേഹത്തിന്റെ വിയോഗം ഒരു കോവിഡ് കാലത്തു മറക്കാനാവാത്ത ഒരു വിങ്ങലായി തീരുന്നു കേരളത്തിനു, പ്രത്യകിച്ചു നമ്മുടെ ചാലക്കുടിക്ക്…