Site icon Ente Koratty

ആദിവാസി വിദ്യാർത്ഥികൾക്കു യുവഗ്രാമത്തിന്റെ ഡിജിറ്റൽ പഠനസഹായം

യുവഗ്രാമം യൂത്ത് ലേർണിംഗ് സെന്ററിന്റെ ഉത്ഘാടനത്തിന് മലക്കപ്പാറയിൽ എത്തിയ മുൻ ആസൂത്രണ ബോർഡ്‌ അംഗം ശ്രീ. C.P.ജോൺ യുവഗ്രാമം പ്രവർത്തകരോട് പറഞ്ഞു, ‘നിങ്ങൾ ആദിവാസി സഹോദരങ്ങൾക്ക് വീടും, കക്കൂസും, ഭക്ഷണ സാധനങ്ങളും കൊടുക്കുന്നതിനേക്കാൾ നല്ലത് അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക. നല്ല വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾ നല്ല ജോലികളിൽ പ്രവേശിയ്‌ക്കും.അങ്ങിനെ അവർ സ്വന്തമായി നല്ല വീടും, നല്ല കക്കൂസും, നല്ലജീവിത സാഹചര്യങ്ങളും ഒരുക്കിക്കൊള്ളൂമെന്ന്. രാഷ്ട്രപിതാവ് മഹാത്മജിയുടെ പ്രസിദ്ധമായ വാചകമാണ്. വിശക്കുന്നവന് മീൻ കൊടുക്കുന്നതിനേക്കാൾ നല്ലത് ചൂണ്ട കൊടുക്കുന്നതാണെന്ന്’.

ഇതൊക്കെ മനസ്സിൽ കണ്ടുകൊണ്ടാണ് ഓൺലൈൻ ക്ലാസുകൾക്ക്, ടിവി ഇല്ലാതെ ദുരിതം അനുഭവിയ്ക്കുന്ന ആദിവാസി കുട്ടികൾക്ക്, LED ടെലിവിഷൻ നൽകുവാൻ യുവഗ്രാമം പ്രവർത്തകർ തീരുമാനിച്ചത്. മതിയായ സൗകര്യം ഇല്ലാത്തതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച നിരവധി പേരെ ഉൾകാടുകളിലുള്ള കോളനികളിൽ ചെല്ലുമ്പോൾ പലപ്പോളും കണ്ടിട്ടുണ്ട്. അത്തരം ഇടങ്ങളിലാണ് യുവഗ്രാമത്തിന്റെ സഹായഹസ്തം ടെലിവിഷൻ ആയും മറ്റ് അവശ്യവസ്തുക്കളായും നീളുന്നത്. കോവിഡിന്റെ സാഹചര്യത്തിൽ കോളനിയിൽ പോയി നേരിട്ട് കൊടുക്കേണ്ടതില്ലായെന്നു യുവഗ്രാമത്തിന്റെ അംഗങ്ങൾ തീരുമാനിച്ചതിനെ തുടർന്ന് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ശ്രീ. സന്തോഷ്‌കുമാർ അവർകളുടെ ഓഫീസിൽ ചെന്ന് യുവഗ്രാമം പ്രവർത്തകർ ടെലിവിഷൻ കൈമാറി. യുവഗ്രാമം ചെയർമാൻ ഡെന്നിസ് കെ. ആന്റണി, ഡയറക്‌ടേഴ്‌സ് ആയ P.B. രാജു, V.V. വര്ഗീസ്, സാജു മാസ്റ്റർ, വര്ഗീസ് P. K, സീക്കോ K. J. എന്നിവർ നേതൃത്വം നൽകി.

Exit mobile version