Site icon Ente Koratty

ചിറങ്ങരയിലെ വിദ്യാർത്ഥികൾക്കു LED ടീവിയും മൊബൈൽഫോണുകളും നൽകി ജയേഷും നിജുവും

കൊരട്ടി: ചിറങ്ങര MSUP സ്കൂളിലെ ഓൺലൈൻ വിദ്യാഭ്യാസം നടുത്തുവാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും St. മേരീസ് LP സ്കൂൾ മൊടപുഴയിലെ വിദ്യാർത്ഥികൾക്ക് LED ടീവിയും നൽകി ജയേഷ് K.S., നിജു ജോയ് എന്നിവർ വേറിട്ട മാതൃകയാവുന്നു. ചിറങ്ങര MSUP സ്കൂളിലെ ഹെഡ്മാസ്റ്റർ സാജു ജോർജ് ആണ് അർഹതപെട്ട വിദ്യാർത്ഥികളെ കണ്ടെത്തുവാൻ ഇവരെ സഹായിച്ചത്. കൊരട്ടിയിലെ സുമനസുകളുടെ സഹകരണത്തോടെയാണ് ഇതിനുള്ള പണം ഇവർ കണ്ടെത്തിയത്. 10ഓളം മൊബൈൽ ഫോണുകളും LED TV കളും കൊടുക്കുവാനാണു നിജുവും ജയേഷും ഉദ്ദേശിക്കുന്നത്. തികച്ചും മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇവർക്ക് ‘എന്റെ കൊരട്ടിയുടെ ‘ അഭിനന്ദനങ്ങൾ.

Exit mobile version