Site icon Ente Koratty

കൊരട്ടി പഞ്ചായത്ത്‌ അധികൃതർ ഉടൻ നടപടി എടുക്കണം


കൊരട്ടി ജംഗ്ഷനില്‍നിന്നുള്ള മേല്‍പാലത്തിനു മേൽപ്പാലത്തിന് മീതെയും താഴെയും നടപ്പാതയില്‍ മാലിന്യ നിക്ഷേപത്തിനുള്ള ഇടമായി മാറുന്നു. പ്ളാസ്റ്റിക് ചാക്കുകളില്‍ മാലിന്യം നിറച്ച് നടപ്പാതയില്‍ നിക്ഷേപിക്കുന്നതുമൂലമുള്ള ദുര്‍ഗന്ധം കാരണം സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കും വളരെയധികം പ്രയാസങ്ങള്‍ നേരിടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. മഴക്കാല രോഗങ്ങള്‍കൂടി വരാനുള്ള സാഹചര്യത്തില്‍ എത്രയുംവേഗം മാലിന്യങ്ങള്‍ നീക്കാനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Exit mobile version