ഒരു കുട്ടി പഠനസൗകര്യം ഇല്ലാതെ നിരാശയായി
ആത്മഹത്യ ചെയ്യാനിടയായത് തികച്ചും ദുഃഖകരമാണ്…
ദുരന്തങ്ങളെ ആരും ദയവ് ചെയ്ത് ആഘോഷമാക്കരുത്.അതുപോലെ ന്യായീകരണങ്ങളും വേണ്ട. ഇതാവർത്തിക്കാതിരിക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചിന്തിക്കുകയാണ് വേണ്ടത്.
വൃത്തിയായി വേഷം ധരിക്കുന്നവരൊക്കെ സമ്പന്നരാണെന്ന്
കരുതരുത്. കൂലിപണിക്ക് പോയി പഠിക്കുന്ന / വീട് പുലർത്തുന്ന എത്രയോ കുട്ടികളുണ്ട് നമുക്ക് ചുറ്റും (ഈയുള്ളവനും അങ്ങനെയൊക്കെ ആയിരുന്നു എന്നത് ഇവിടെ മറച്ചു വയ്ക്കുന്നില്ല). ബസ് കൺസഷൻ നൽകാൻ പോലും പോലും പണം കൈയ്യിലില്ലാത്തവർ എത്രപേർ. മരിച്ചവരുടെ വീട്ടിൽ വാഗ്ദാന പെരുമഴ ചൊരിയലല്ല പകരം ആരും മരിക്കാതെ നോക്കുകയാണ് നമ്മുടെ കടമ.
വൈലോപ്പിള്ളിയുടെ അരിയില്ലാഞ്ഞിട്ട് എന്ന കവിതയിൽ ഇങ്ങനെ പറയുന്നു….
ഗൃഹനാഥൻ മരിച്ചു. മൃതദേഹത്തിന് ചുറ്റും ഇടാൻ കുറച്ച് അരി വേണം എന്ന് പറയുമ്പോൾ മരിച്ചയാളുടെ ഭാര്യ പറയുന്നു ഇത്തിരി അരിയുണ്ടായിരുന്നുവെങ്കിൽ അദ്ദേഹം
മരിക്കില്ലായിരുന്നുവെന്ന് .
ഓൺലൈൻ പഠനരീതി ഈ വർഷം മിക്കവാറും മുന്നോട്ട് പോകേണ്ടി വരും. അതിനുള്ള സൗകര്യമില്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ ടെലിവിഷൻ നൽകാനുള്ള ” ഒപ്പം ” എന്ന പദ്ധതിക്ക് ഞാൻ തുടക്കമിടുന്നു. 7000 രൂപ നൽകിയാൽ ഒരു കുട്ടിയെ നമുക്ക് സഹായിക്കാം… ചാലക്കുടി മണ്ഡലത്തിലെ 100
കുട്ടികൾക്കെങ്കിലും ഈ സഹായം എത്തിക്കാനാണ് ” ഒപ്പം “… ലക്ഷ്യമിടുന്നത്.
സഹായം ആവശ്യമുള്ളവരും സഹായിക്കാൻ താല്പര്യമുള്ളവരും ‘ഒപ്പം’ കൂട്ടായ്മയെ വിളിക്കുക.
അഡ്വ. കെ.ആർ. സുമേഷ്
ജില്ലാ പഞ്ചായത്ത് മെമ്പർ
കൊരട്ടി ഡിവിഷൻ
ഫോൺ : 9447878080