Site icon Ente Koratty

കൊരട്ടിയിൽ ചക്ക സൗജന്യം

കൊരട്ടി: കോനുര് സ്വദേശി വെളിയത്ത്‌ ജോസ്, ഈ കോവിഡ് കാലത്തു വേറിട്ട മാതൃകയാവുന്നു. ഇൻഷുറൻസ് കമ്പനി മാനേജരായി റിട്ടയർ ചെയ്ത അദ്ദേഹം വിശ്രമജീവിതം നയിക്കുകയാണ്.തന്റെ വീട്ടുവളപ്പിലെ ചക്കകൾ, പണിക്കാരന്റെ സഹായത്തോടെ ഇട്ടു വീടിന്റെ ഗേറ്റിനു മുൻവശത്തു ഒറ്റചക്രവണ്ടിയിൽ അദ്ദേഹവും സഹധർമ്മിണിയും കൊണ്ടു വയ്ക്കും. വഴിയിലൂടെ പോകുന്ന ആവശ്യമുള്ള യാത്രക്കാർക്ക് കൊണ്ടുപോകാം.

ഈ കോവിഡ്കാലത്തു തന്റെ വീട്ടിലെ ചക്കകൾ ആവശ്യക്കാർക്ക് നൽകികൊണ്ടു വേറിട്ട മാതൃകയാവുന്ന വളപ്പി ജോസിനും ഭാര്യ ക്രിസ്റ്റിക്കും ‘ എൻറെ കൊരട്ടി’ യുടെ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. ഇതു മറ്റുള്ളവർക്കും ഒരു പ്രചോദനമാകട്ടെ.

Exit mobile version