Site icon Ente Koratty

സേവ് പ്രവാസി പദ്ധതി പ്രകാരം ആദ്യ പ്രവാസി കുടുംബത്തെ ചാലക്കുടിയിൽ ദത്തെടുത്തു

സേവ് പ്രവാസി പദ്ധതി പ്രകാരം കേരളത്തിലെ ആദ്യ പ്രവാസി കുടുംബത്തെ ദത്തെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഫാദർ ഡേവിസ് ചിറമേൽ നിർവഹിച്ചു സേവ് പ്രവാസി നിയോജകമണ്ഡലo ചെയർമാൻ ഷോൺ പെല്ലിശ്ശേരി അധ്യക്ഷതവഹിച്ചു ഈ പദ്ധതി പ്രകാരം ആദ്യഘട്ടം എന്ന നിലയിൽ കേരളത്തിലെ 141 കുടുംബത്തെ ദത്തെടുക്കാൻ ആണ് ഉദ്ദേശിക്കുന്നത് ഒരു ജില്ലയിൽനിന്ന് ഏകദേശം പത്തു കുടുംബത്തെ ആണ് ആദ്യഘട്ടം എന്ന നിലയിൽ തിരഞ്ഞെടുത്തത്.

തൃശൂർ ജില്ലയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് ചാലക്കുടി നിയോജകമണ്ഡലത്തിലെ കലിക്കി കുന്നിലെ മൂശ്ശേരി വളപ്പിൽ വീട്ടിൽ എം പുരുഷോത്തമനും ഭാര്യക്കും മകനും ആണ് കോവിഡ് സ്ഥിരീകരിച്ചത് ഈ വീട്ടിൽ നേരിട്ട് വന്ന് ആണ് ഈ ദൗത്യത്തിന് തുടക്കം കുറിച്ചത്.

തുടർന്ന് 500 കുടുംബങ്ങളെ ഏറ്റെടുക്കുന്നതിന് വേണ്ട നടപടികളുമായി ആണ് സേവ് പ്രവാസി മുന്നോട്ടുപോകുന്നത് ചാലക്കുടി നിയോജക മണ്ഡലത്തിൽ യൂത്ത് കയറിന്റെ നേതൃത്വത്തിലാണ് പ്രവാസി പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ഒരു വർഷത്തിൽ വിവിധ ഘട്ടങ്ങളായി ഏകദേശം ഒരു ലക്ഷം രൂപയാണ് കുടുംബത്തിന് ലഭിക്കുന്നത്.

അനിൽ പരിയാരം, മനേഷ് സെബാസ്റ്റ്യൻ, ആൽബിൻ പൗലോസ്, ഷാബു കുളങ്ങര, ലിനോജ്‌ ചിറമേൽ, ജോമി തോമസ്, സനൽ സുബ്രൻ എന്നിവർ പങ്കെടുത്തു

https://youtu.be/WjInTPPyxAw
Exit mobile version