SSLC, പ്ലസ്2 പരീക്ഷകൾ എഴുതുവാൻ പോകുന്ന വിദ്ധാർത്ഥികൾക്കായി 1000മാസ്കുകൾ വീടുകളിൽ തയാറാക്കി MAMHS ഹയർ സെക്കന്ററി,കൊരട്ടി സ്കൂളിലെ വിദ്യാർത്ഥികൾ, ഈ കോവിഡ് കാലത്തു വേറിട്ട മാതൃകയാവുന്നു. സ്കൂളിലെ NSS യൂണിറ്റിലെ വിദ്യാർത്ഥികളാണ് ഇതിനു പിന്നിൽ.
സെറീന ഡെന്നി, ട്രീസ ജിനോപുല്ലേലി, ദിൽജിത്, അലൻ വര്ഗീസ് പോൾ, ശ്രീഹരി ബിജു എന്നിവരാണ് മാസ്ക് നിർമാണത്തിന് നേതൃത്വം കൊടുത്തത്. വീടുകളിൽ അമ്മമാരുടെ സഹായത്തോടെയാണ് ഇവർ മാസ്കുകൾ നിർമിച്ചത്.
കഴിഞ്ഞ ദിവസം സ്കൂളിൽ എത്തി കുട്ടികൾ 1000 മാസ്കുകൾ പ്രിൻസിപ്പൽ രതീഷ് മേനോന് കൈമാറി. തികച്ചും മാതൃകാപരമായ ഈ പ്രവർത്തനത്തെ പ്രിൻസിപ്പലും അധ്യാപകരും രക്ഷിതാക്കളും മുക്തകണ്ടം പ്രശംസിച്ചു.