Site icon Ente Koratty

കോവിഡിന് പ്രതിരോധംതീര്‍ത്ത് തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.

ഡേവീസ് വല്ലൂരാന്‍ , തിരുമുടിക്കുന്ന്

തിരുമുടിക്കുന്ന്: പ്രളയമടക്കമുള്ള നാടിന്‍റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അശരണര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ച തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം കോവിഡ് 19ന് പ്രതിരോധംതീര്‍ക്കുവാന്‍ മാസ്കുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തു.

ലോക്ഡൗണിനുശേഷം നടത്താനിരിക്കുന്ന എസ്.എസ്. എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍കൂടി ഉദ്ദേശിച്ച് നിര്‍മ്മിച്ചതാണ് മാസ്കുകള്‍.

എന്‍.എസ്.എസ്. വൊളന്‍റിയര്‍മാര്‍ തയ്യാറാക്കിയ 1000 മാസ്കുകൾ പ്രോഗ്രാം ഓഫീസര്‍ ജോസ്മാത്യു,തിരുമുടിക്കുന്ന് പള്ളിവികാരിയും സ്കൂള്‍ മാനേജരുമായ ഫാ. ജോസ് ചോലിക്കര, പ്രിന്‍സിപ്പാള്‍ ടി.ജെ. സിജൊ, പി.ടി.എ. പ്രസിഡന്‍റ് ജോയി പെരേപ്പാടന്‍ എന്നിവര്‍ചേര്‍ന്ന് നാഷണല്‍ സര്‍വ്വീസ് സ്കീമിനുവേണ്ടി മാള ക്ലസ്റ്റര്‍ പി.എ.സി. സി.ഡി.ജിന്നിക്ക് കൈമാറി.

കോവിഡ് വ്യാപനം തടയാന്‍ മുന്‍കയ്യെടുക്കുന്ന  എന്‍.എസ്.എസ്. വൊളന്‍റിയര്‍മാരെ ഫാ. ജോസ് ചോലിക്കര അഭിനന്ദിച്ചു. ഹെഡ്മാസ്റ്റര്‍ ബെന്നിവര്‍ഗ്ഗീസ് നന്ദി പറഞ്ഞു. കോവിഡ് സുരക്ഷ മാനദണ്ധങ്ങള്‍ പാലിച്ചുകൊണ്ടാണ് മാസ്കുകള്‍ കൈമാറിയത്.

കഴിഞ്ഞ അധ്യയന വര്‍ഷം SSLC ക്ക്  PSHSS സ്കൂൾ 100% വിജയം കരസ്ഥമാക്കിയിരിന്നു.7 പേർക്ക് ഫുൾ A+ . തിരുമുടിക്കുന്ന് പി.എസ്. ഹയർ സെക്കൻഡറി സ്കുളിൽ 2019 ൽ പ്ലസ്ടുവിന് നൂറ് ശതമാനം വിജയവും എട്ട് വിദ്യാർത്ഥികൾക്ക് ഫുൾ A+.ഉം ഉണ്ടായിരുന്നു .

തുടർച്ചയായ മൂന്നാംവർഷമാണ് ഈ നേട്ടം കൈവരിക്കുന്നത്.



Exit mobile version