കൊറോണകാലത്തു ജനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കുത്തിനിടയിലും മാതൃകപരമമായ പ്രവർത്തനം കൊണ്ട് കരയാംപറമ്പ് St. ജോസഫ് പള്ളി എല്ലാവരുടെയും ശ്രദ്ധ കേന്ദ്രമാവുന്നു.
ഏകദേശം 532കുടുംബങ്ങൾ ഉള്ള ഇടവക യിലെ ഓരോ കുടുംബത്തിനും 1000രൂപ വീതം നൽകുവാൻ തീരുമാനിചിരിക്കുന്നു. ഇതിനായി മൊത്തം ചെലവു വരുന്ന തുകയിൽ 3ലക്ഷം രൂപ സെൻട്രൽ കമ്മിറ്റി അക്കൗണ്ടിൽ നിന്നും ബാക്കി തുക പള്ളിയുടെ അക്കൗണ്ടിൽ നിന്നും നൽകുന്നു. ഇതു കൊരട്ടി,ചാലക്കുടി പോലെയുള്ള മറ്റു വലിയ പള്ളികൾക്കും മറ്റു മതവിഭാഗങ്ങൾക്കും മാതൃകായവട്ടെ.
‘എന്റെ കൊരട്ടി ‘ വെബ്‌സൈറ്റിൽ വന്ന വാർത്ത ഇതിനു പ്രചോദനമായതിൽ ഞങ്ങൾക്കു അതിയായ സന്തോഷമുണ്ട്.
‘എന്റെ കൊരട്ടിയിൽ ‘പബ്ലിഷ് ചെയ്ത ന്യൂസ് ലിങ്ക് താഴെ കൊടുക്കുന്നു.
കരയാംപറമ്പ് പള്ളി വേറിട്ട മാതൃക – ‘എന്റെ കൊരട്ടി’ വാർത്ത പ്രചോദനം
