ജയരാജ് ആറ്റപ്പാടം
We shall over come….. പ്രതിസന്ധിയുടെ ഈ നാളുകളും കഴിഞ്ഞ് പോകും …
കോവിഡ് പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് നാടും നമ്മളും കടക്കുകയാണ്…
തീർച്ചയായും നമ്മുടെ കൊരട്ടിയിലേക്കും പ്രവാസികളും, ഇതര സംസ്ഥാനത്ത് ജോലിക്കും പഠനാവശ്യത്തിന് പോയവരും സ്വാഭാവികമായും തിരിച്ച് വരുകയാണ്..
വരുന്നവർ നമ്മുടെ നാടിന്റെ ഭാഗമാകേണ്ടവരാണ്, ഈ പ്രതിസന്ധിയിൽ മറുനാട്ടിൽ അകപ്പെട്ടവരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു…..
കരുതലായ ഗവൺമെന്റ് സംവിധാനം കേരളത്തിൽ നിലനിൽക്കുന്നും ഉണ്ട് ..
പ്രവാസികളെ എയർപോർട്ടിൽ നിന്നും ക്യത്യമായ ക്വാറന്റയിൻ സൗകര്യത്തിേലേക്ക് കൊണ്ടു പോകും, ഹോട്ട്സ്പോർട്ടായ ഇതര സംസ്ഥാനത്ത് നിന്നും വരുന്നവരെ കേരള അതിർത്തിയിൽ നിന്നും നിശ്ചയിക്കപ്പെട്ട ക്വാറന്റൻ സൗകര്യത്തിലേക്ക് നിശ്ചയിക്കപ്പെട്ട ദിവസം താമസിപ്പിക്കുകയും ശേഷം വീടുകളിൽ നിശ്ചിത ദിവസം റൂം ക്വാറന്റയിനിൽ കഴിയുകയും വേണം..
സ്വാഭാവികമായും വീട്ടുകാർ ക്യത്യമായ അകലം പാലിക്കുകയും വേണം…. വരുന്നവർ ചെയ്യുന്ന ത്യാഗം നാടിന്റെ നന്മ കൂടി കണക്കിലെടുത്താണ് ….
അതുപോലെ പ്രതിരോധത്തിന്റെ അടുത്ത നിർണായക ഘട്ടത്തിലും നിങ്ങൾ ഓരോരുത്തരും കൂടെ വേണമെന്നും കൊരട്ടിയുടെ സ്നേഹവായ്പ് കൂടെ ഉണ്ടാകണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു ……
സർക്കാർ ഒപ്പമല്ല.. മുന്നിൽ തന്നെയുണ്ട്….
എന്ന്, ജയരാജ് ആറ്റപ്പാടം
(പഞ്ചായത്ത് മെമ്പർ ആറ്റപ്പാടം- 9895193393)