Site icon Ente Koratty

കിടപ്പ് രോഗി സന്ദർശനവും, സ്വാന്തനകിറ്റ് വിതരണവും

കിടപ്പ് രോഗികൾക്ക് സ്നേഹവും,സ്വാന്തനവുമായി യുവഗ്രാമത്തിൻ്റെ LIGHT ‘A’ LIFE പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കൊവിഡ്-19 ലോക്ഡൗൺ കാലഘട്ടം കിടപ്പ് രോഗികളുടെ കുടുംബങ്ങൾക്ക് വേദനകളുടേതാണ്. ലോകത്തിൻ്റെ വിഷമതകൾക്ക് ദാരിദ്രം ആക്കം കൂട്ടുകയാണ്. രോഗി സന്ദർശനത്തിനോടൊപ്പം കുടുംബത്തിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളുടേയും, പച്ചക്കറിയുടേയും, മരുന്നുകളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ നിർവ്വഹിച്ചു. യുവഗ്രാമം ചെയർമാൻ ഡെന്നീസ് കെ ആൻ്റണി, പി.ബി.രാജു, ജെൻസൺ ജോൺ, പി.കെ.വർഗീസ്, വി.വി. വർഗീസ്, ബേസിൽ ഏലിയാസ്,ജോഷി പടയാട്ടി എന്നിവർ നേതൃത്വം നൽകി.

Exit mobile version