Site icon Ente Koratty

10വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ച് ചാലക്കുടി യൂത്ത് കെയർ


മാക്സിമം പബ്ലിക്കേഷൻസ് കൊരട്ടിയുടെ സഹകരണത്തോടെ 10വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ച്ചാലക്കുടി യൂത്ത് കെയർ.കളറിംഗ് ചെയ്യുവാനുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് സൗജന്യമായി നൽകുകയും ഏറ്റവും മികച്ച കളറിംങ്ങുകൾക്കു സമ്മാനവും നൽകുന്ന രീതിയിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
നിയോജക മണ്ഡല തല ഉത്ഘാടനം പ്രശസ്ത ചിത്രകാരൻ ദാമോദരൻ നമ്പിടി നിർവഹിച്ചു. അഡ്വ. ഷോൺ പെല്ലിശ്ശേരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം P. A സാബു, അനിൽ പരിയാരം, മനേഷ് സെബാസ്റ്റ്യൻ, മാക്സിമം പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടർ ബെസ്റ്റിൻ വിതയത്തിൽ, ആൽബിൻ പൗലോസ്, സനൽ സുബ്രൻ, ലിവിൻസ്‌ പെരേപ്പാടൻ, ദിലീപ് ഇമ്മട്ടി പറമ്പിൽ എന്നിവർ പങ്കെടുത്തു.


Exit mobile version