കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെയും ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയുടെയും മാതൃകപരമായ പ്രവർത്തങ്ങളെ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രശംസിച്ചു.
കൊരട്ടി സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,48,256 രൂപ നൽകിയിരുന്നു. ഇപ്പോൾ സഹകാരികൾക്ക് പലിശ ഇല്ലാതെ 10,000 രൂപ മൂന്നു മാസത്തേക്ക് വായ്പയും നൽകുന്നുണ്ട്. പലവ്യയഞ്ജങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്റ്റോറുകളും തുടങ്ങിയിട്ടുണ്ട്.
നേരത്തെ കൊരട്ടി തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി സഹകരണ സംഘവും അന്തേവാസികളും തങ്ങളാലാവുന്നത് സംഭാവനയായ മുപ്പത്തയ്യായിരം രൂപയുടെ ചെക്ക് ചാലക്കുടി എം.എല്‍.എ. ബി.ഡി.ദേവസ്സിക്ക് സഹകരണസംഘം പ്രസിഡന്റ് പ്രകാശന്, സെക്രട്ടറി താജുദീന് എന്നിവര്‍ ചേര്‍ന്ന് കൈമാറിയിരുന്നു.