കോവിഡ് 19 പശ്ചാത്തലത്തിൽ കാർഷികമേഖല, വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ് .നമ്മുടെ കാർഷിക ഉൽപന്നങ്ങൾക്ക് വേണ്ടത്ര വില ലഭിക്കാത്ത സാഹചര്യം കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന അനേകം ഇടത്തരക്കാരുടെ കുടുംബ ബഡ്ജറ്റിൽ നിഴൽ വീഴ്ത്തുന്ന ഇൗ സാഹചര്യത്തിൽ കർഷകർക്കും കൃഷി ഉപജീവനമാക്കുവാൻ ആഗ്രിഹിക്കുന്നവർക്കുമായി ഒരു പുതിയ സംരംഭം- യുവ ഗ്രാമം പ്രവർത്തകർ നയിക്കുന്ന ‘യുവ ഗ്രാമം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമറ്റഡ്’ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു .
കാർഷിക ഉൽപന്നങ്ങളുടെ മൂല്ല്യ വർദ്ധനവ് വഴിയും ശാസ്ത്രീയമായ മാർക്കറ്റിംഗ് വഴിയും കർഷകർക്ക് മികച്ച വരുമാനം ഉറപ്പ് വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഉറച്ചുനിന്ന് കൊണ്ട് കൂടുതൽ വിപുലമായ പ്രവർത്തന മേഖലകളിലേക്ക് കടക്കുകുക എന്നതാണ് യുവ ഗ്രാമം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമറ്റഡിന്റെ കർമ്മ പദ്ധതി .കർഷർക്കും കാർഷിക മേഖലയിൽ സംരംഭകത്വം ആഗ്രഹിക്കുന്ന സഹകാരികൾക്കും യുവ ഗ്രാമം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ്ഡുമായി സഹകരിച്ചു ഒരു പുത്തൻ കർമ്മമണ്ഡലം പടുത്തുയർത്താം.ആദ്യ പടിയായി നമ്മുടെ ഗ്രാമങ്ങളിൽ സുലഭമായി ലഭിക്കുന്ന കപ്പ, ഏത്ത ക്കായ തുടങ്ങിയവയ്ക്ക് വിപണി ഒരുക്കാനും അവയുടെ മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ നിർമിച്ചു ലാഭ വിഹിതത്തിൽ കർഷകന് കൂടി പങ്കാളിത്തം നൽകാനും യുവ ഗ്രാമം, ശ്രമങ്ങൾ നടത്തുന്നുണ്ട് .
ഈ കോവിഡ് കാലഘട്ടത്തെ, കൃഷിയുടെ സമൃദ്ധിയിലൂടെ നമ്മുക്ക് ഒത്തൊരുമിച്ചു അതിജീവിക്കാം.താല്പര്യമുള്ളവർ യുവഗ്രാമം ചെയർമാൻ ഡെന്നിസ്. കെ. ആന്റണിയുമായി (mob. 9495690260) ബന്ധപെടുക.