Site icon Ente Koratty

സേവ് പ്രവാസി പദ്ധതിക്ക് ചാലക്കുടിയിലും കൊരട്ടിയിലും തുടക്കം കുറിച്ചു.

കോവിഡ് എന്ന മഹാവ്യാധി ലോക മെമ്പാടും പടർന്നു പിടിക്കുമ്പോൾ കേരളത്തിന്‌ പുറത്തുള്ള  പ്രവാസികളെയും  മുൻപ് പ്രവാസികൾ ആയിരുന്നവരെയും സ്വന്തമായി കരുതിക്കൊണ്ട്   സംരക്ഷിക്കേണ്ടത് കേരളത്തിന്റെ കടമയാണ് എന്ന ബോധ്യം ഉയർത്തി കാട്ടി ,സേവ് പ്രവാസി എന്ന പദ്ധതി യുമായി ചാലക്കുടി യൂത്ത് കെയർ. Fr. ഡേവിസ് ചിറമേൽ  മുന്നോട്ട് വച്ച ആശയം ചാലക്കുടി നിയോജകമണ്ഡലം തലത്തിൽ കക്ഷി – രാഷ്ട്രീയ,  ജാതി- മത ഭേദമെന്യേ നടപ്പിലാക്കുവാൻ ആണ് യൂത്ത് കെയർ മുന്നോട്ട് വന്നിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ  പ്രവാസികളായവരുടെയും ബന്ധുക്കളുടെയും രെജിസ്ട്രേഷൻ നടത്തുകയും തുടർന്ന്  അർഹരായവരെ കണ്ടെത്തി അവർക്കാവശ്യമായ ആരോഗ്യ പരിരക്ഷ,  ഭക്ഷ്യ സുരക്ഷ എന്നിവ  ഉറപ്പാക്കുക. ജോബ് സെന്റർ പ്രവർത്തന സജ്ജമാക്കുക എന്നിവയാണ് പ്രാഥമിക പ്രവത്തനങ്ങളായി ലക്ഷ്യമിടുന്നത്. ചാലക്കുടിയിലെ സേവ് പ്രവാസി  ഓഫീസ്  ചാലക്കുടി ഗവ. ഈസ്റ്റ്‌ ഹൈസ്കൂൾ റോഡിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസ് ഉത്ഘാടനം  Fr.ഡേവിസ് ചിറമേൽ നിർവഹിച്ചു. Adv. ഷോൺ പെല്ലിശ്ശേരി, അനിൽ പരിയാരം, മനേഷ് സെബാസ്റ്റ്യൻ, ജെനിഷ് O. J, ആൽബിൻ പൗലോസ്, ജിതിൻ കാട്ടാളൻ, ഷാബു കുളങ്ങര, ജിൻസ് ചിറയത്ത്, ജോമി തോമസ്, ജോജി ഗോപുരൻ, രാജേഷ് മേനോത്ത്, മനു പോൾ, സിജോ ദേവസ്സി  എന്നിവരാണ്  നേതൃത്ത്വം നൽകുന്നത്.

കൊരട്ടിയിലെ വരുമാനം നിലച്ച പ്രവാസി കുടുംബങ്ങൾക്കും അവധി കഴിഞ്ഞു തിരിച്ചു പോകാനാകാതെ ലോക്കഡൗണിൽ കഴിയുന്ന കുടുംബങ്ങൾക്ക് കൊരട്ടി പഞ്ചായത്തുയൂത്ത് കെയർ കമ്മിറ്റ സഹായമെത്തിച്ചു. ആദ്യഘട്ടത്തിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകളാണ് എത്തിച്ചത് .കിറ്റ് വിതരണം കൊരട്ടി സെന്റ്. മേരീസ് ഫൊറോന വികാരി Fr. ജോസ് ഇടശ്ശേരി ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ Adv. ഷോൺ പെല്ലിശ്ശേരി,ജോമി തോമസ്,മനേഷ് സെബാസ്റ്റ്യൻ,ആൽബിൻ പൗലോസ്, ജോബി മാനുവൽ ,M.S. പ്രകാശ് ,സനൽ സുബ്രൻ എന്നിവർ പ്രസംഗിച്ചു.

Exit mobile version