കൊറോണ മൂലം കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സത്യത്തിൽ ജനങ്ങൾക്കെല്ലാം അവരുടെ തിരക്കിൻറെ ലോകത്തിൽ നിന്നും വിശ്രമമാണ് ലഭിച്ചത്. ഇന്നിയും ഓടുവാനുള്ള ഊർജം നിറയ്ക്കാനുള്ള കുറച്ചു ദിനങ്ങൾ. അത് നമ്മൾ നമ്മുടെ കുടുംബത്തിനോടൊപ്പം ആഘോഷിക്കുന്നു. ഈ വിശ്രമം നമ്മൾക്ക് കൊറോണ വൈറസിന്റെ പിടിയിൽ പെടാതിരിക്കാനുള്ള ഒരു മാർഗംകൂടിയാണ്..
പക്ഷെ നമ്മുടെ ഇടയിൽ ഒരുപാടു ആളുകൾ അസുഖത്തെ പേടിക്കാതെ നമ്മൾക്ക് വേണ്ടി ഇപ്പോഴും പണിയെടുക്കുന്നുണ്ട്. അവരെയൊക്കെ നമ്മൾക്കറിയാം പോലീസുകാർ, ജനപ്രധിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, നഴ്‌സുമാർ, ഡോക്റ്റര്മാര്, പത്രപ്രവർത്തകർ അങ്ങനെ ഒരുപാടുപേർ.
പക്ഷെ നമ്മൾ ആരും ശ്രദ്ധിക്കാതെ നമ്മുടെ പണത്തിനു കാവൽ നിൽക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. ATM-നു മുന്നിൽ നമ്മുടെ പണത്തിനു കാവൽ നിൽക്കുന്നവർ. മഴയെത്തും, ചുട്ടു പൊള്ളുന്ന വെയിലത്തും അവർ നമുക്കായി ജോലിയെടുക്കുന്നു.
കൊരട്ടിയിലെ HDFC ATM ജീവനക്കാരനായ ശ്രി ലാൽസണും വിത്യസ്തനല്ല, കയ്യിലൊരു സാനിറ്റൈസറും പിടിച്ചു ATM-ൽ വരുന്ന കസ്റ്റമേഴ്സിന് സാനിറ്റൈസർ ഒഴിച്ചു കൊടുത്തു അയാൾ തൻറെ ജോലി നോക്കുന്നു. ഭീതിജനമായ ഈ ദിനങ്ങളിൽ ഇവർക്കു വേറെ ഓപ്ഷൻ ഇല്ല.
മറ്റുള്ളവരുടെ പ്രവർത്തികളെ പറ്റി നമ്മൾ വാ തോരാതെ സംസാരിക്കുമ്പോഴും, ഇവരെ നമ്മൾ മറക്കരുത്, ഇവരുടെ സേവനത്തെ നമ്മൾ അവഗണിക്കരുത്.