Site icon Ente Koratty

യുവഗ്രാമം കൊച്ചി ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓൺലൈൻ സർഗ്ഗസംവാദത്തിലേക്ക് സ്വാഗതം

യുണസ്കോയുടെ ആഹ്വാന പ്രകാരം വില്യം ഷേക്സ്പിയറിൻ്റെ ജന്മദിനവും ചരമദിനവുമായ ഏപ്രിൽ 23 ലോക പുസ്തക ദിനമായി ആചരിക്കുന്നു. ഈ സന്ദർഭത്തിൽ യുവഗ്രാമം കൊച്ചി ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓൺലൈൻ സർഗ്ഗസംവാദത്തിലേക്ക് സ്വാഗതം. കഥ പറച്ചിലിൻറെ സർഗ്ഗ സാധ്യതകളും പുതുകാലത്തിനിണങ്ങുന്ന സങ്കേതങ്ങളും പരിചയപെടാനും പങ്കുവെക്കാനുമുള്ള ഒരു അവസരം. Zoom പ്ലാറ്റ്ഫോമിലാണ് സംവാദം നടക്കുന്നത്. ആയതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. സമയം ഏപ്രിൽ 23 വ്യാഴം രാവിലെ 11മുതൽ 12 വരെ. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുക. ഡെന്നിസ് കെ ആന്റണി (ചെയർമാൻ, യുവഗ്രാമം)+919495690260, +919544181637, +919947438515

Exit mobile version