കൊരട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊരട്ടി തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി സഹകരണ സംഘവും അന്തേവാസികളും തങ്ങളാലാവുന്നത് സംഭാവന നല്കി. ആശുപത്രിയില്‍ നിലവിലുള്ള നൂറ്റിനാല്‍പ്പത് അന്തേവാസികളില്‍നിന്ന് സമാഹരിച്ച മുപ്പത്തയ്യായിരം രൂപയുടെ ചെക്ക് ചാലക്കുടി എം.എല്‍.എ. ബി.ഡി.ദേവസ്സിക്ക് സഹകരണസംഘം പ്രസിഡന്റ് പ്രകാശന്, സെക്രട്ടറി താജുദീന് എന്നിവര്‍ ചേര്‍ന്ന് കൈമാറി. കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. തോമസ്, ആശുപത്രി സൂപ്രണ്ട് വി. ലത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ബൈബിളില്‍ പറഞ്ഞിരിക്കുന്ന `വിധവയുടെ ചില്ലിക്കാശു’പോലെ കോവിഡ്19നെ പ്രതിരോധിക്കാന്‍ ആശുപത്രിയിലെ അന്തേവാസികള്‍ സഹകരിച്ചതിന് എം.എല്‍.എ. ബി.ഡി. ദേവസ്സി നന്ദി പറഞ്ഞു.
Video Report