ഫേസ്ബുക് വഴി ഒരു വര്‍ഷം മുൻപ് പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി സ്വര്ണാഭരങ്ങൾ കവർന്ന കേസിൽ കൊരട്ടി സ്വദേശിയെ C.I. ബി.കെ. അരുൺ അറസ്റ്റ് ചെയ്തു.കഴിഞ വര്‍ഷം ഫെബ്രുവരി മുതൽ കൊരട്ടിയിലും പീന്നീട് അങ്കമാലിയിലെ ലോഡ്ജികളിൽ എത്തിച്ചു പീഡിപ്പിക്കുകയും ഫോട്ടോകൾ എടുത്തതായി വിശ്വസിപ്പിക്കുകയും ചെയ്തു. ഫോട്ടോകൾ ഭർത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ സ്വാർണാഭരങ്ങൾ കൈക്കലാക്കുകയും ഭീഷണി തുടരുകയും ചെയ്തു.ഒരു വര്‍ഷത്തോളും ഭീഷനായി തുടർന്നതോടെ മാനസിക സംഘര്‍ഷത്തിലായ യുവതി ഇക്കാര്യം ഭർത്താവിനെ അറിയിച്ചതിനെ തുടർന്ന് , ഭർത്താവു പോലീസിൽ പരാതി കൊടുത്തു. തുടർന്നു കേസ് എടുത്ത കൊരട്ടി പോലീസ് ഇയാളെ പീടികൂടാൻ പ്രത്യേക അന്ന്വേഷണ സംഘം രൂപികരിച്ചു. ഷോർട്ഫില്മ രംഗത്തും ഇയാൾ പ്രവർത്തിച്ചിരുന്നു. അന്ന്വേഷണ സംഘത്തിൽ S.I. രാമു ബാലചന്ദ്രബോസ് ,ASI മാരായ M.A. ബാഷി, C.P. ഷിബു, CPO ദിനേശൻ P.M.എന്നിവർ പങ്കെടുത്തു.