Site icon Ente Koratty

കവി ദേവദാസ് കടയ്ക്കവട്ടത്തിന് പുരസ്കാരം

ചാവറ കുരിയാക്കോസച്ചൻ്റെ സ്മരണയിൽ നടത്തിയ സംസ്ഥാനതല ഓൺലൈൻ കവിതാമത്സരത്തിൽ ദേവദാസ് കട്ക്കവട്ടത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.

2000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം

സമ്മാനാർഹമായ കവിത –

അനുപമം തവ മധ്യസ്ഥം (കവിത) – 

ദേവദാസ് കടയ്ക്ക വട്ടം
ആനന്ദമനുപമം, അത്ഭുതം, അഭിരാമം
ചാവറയച്ചൻ തിരുമേനിതൻ ചരിതങ്ങൾ
കാലത്തിൻ മുൻപേ, വേഗം നടന്ന കർമ്മയോഗി
കേരളത്തിൻ്റെ നവോത്ഥാന നായക ശ്രേഷ്ഠൻ!
ആലംബഹീനർക്കെന്നും അഭയമത്രേ ഭവാൻ
ജാതിയിൽ പിന്നാക്കമായുള്ള വർക്കെന്നും ബലം
ഉള്ളങ്ങൾ തുറപ്പിയ്ക്കാൻ നാടിനെ വളർത്തുവാൻ
പള്ളിക്കൂടമെന്നുള്ള നൻമയെത്തുടങ്ങിയോൻ
കരുതീ’യൊരുപിടിയരി ‘നീ പാവങ്ങളാം
പഠിതാക്കൾക്കായ്, എത്രയുദാത്തം! !തവ വൃത്തി!
മുദ്രണാലയമൊന്ന് സ്ഥാപിച്ചു, സമുദായ
ശക്തിയെപ്പരിഷ്ക്കരിച്ചുത്തമമാക്കീ പിന്നെ!
ചാവറ കുരിയാക്കോസേലിയാസച്ചൻ തൻ്റെ
മധ്യസ്ഥംസകലർക്കും സാന്ത്വന മത്രേ ചിത്രം !!
മരിയാ ജോസും ജോസഫ് മാത്യുവും യഥാകാലം
തവ കാരുണ്യക്കടൽ കണ്ടറിഞ്ഞവരല്ലോ!!
ദൈവം നൽകിയ സന്താനങ്ങളെ വിശുദ്ധരായ്
ദൈവത്തിനേൽപ്പിക്കേണമെന്നോതീയവിടുന്ന് !
എത്രയോ പുസ്തകങ്ങൾ രചിച്ചൂ, ധന്യം ഭവാ-
നപ്പോഴേ വിശുദ്ധനായ്ത്തീർന്നു മാമക നാട്ടിൽ!!!

മാമ്പ്ര യു എച്ച് എസ് എസ് സ്കൂളിലെ മലയാളം അദ്ധ്യാപകനാണ് ദേവദാസ് കടക്കവട്ടം. വിശുദ്ധനായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻ സ്മരണാർത്ഥം സംഘടിപ്പിച്ച ഓൺലൈൻ കവിതാമത്സരത്തിൽ ആണ് അദ്ദേഹത്തിന് മൂന്നാം സ്ഥാനം ലഭിച്ചത്. മാമ്പ്ര സ്കൂളിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനാണ് ദേവദാസ് മാസ്റ്റർ.

മഹനീയമായ ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിൻറെ സഹധർമ്മിണിയും അധ്യാപികയാണ്. അദേഹത്തിന്റെ രണ്ടു മക്കളും അതെ സ്കൂളിൽ പഠിക്കുന്നു.

ജീവിതത്തിൻറെ കൈപ്പേറിയ അനുഭവങ്ങൾ തരണം ചെയ്താണ് അദ്ദേഹം അധ്യാപകവൃത്തിയിലേക്ക് പ്രവേശിച്ചത്, ദേവദാസ് മാസ്റ്റർ നല്ലൊരു കവിയും എഴുത്തുകാരനുമാണ്.

Exit mobile version