ലോക്കഡൗണിന്റെ സാഹചര്യത്തിൽ കൊരട്ടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ചാരായം വാറ്റു നടത്തുവാൻ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും കർശന നിരീക്ഷണ്ണത്തിൽ.ലോക്കഡോൺ പ്രഖ്യാപിച്ചതിനു നു ശേഷം നാലാമത്തെ ചാരായം വാറ്റുകേന്ദ്രം ആണ് പോലീസ് കണ്ടെത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കൊരട്ടി വലുങ്ങാമുറി ഇളംചേരിയിൽ ആണ് ചാരായവും 10 ലിറ്ററോളും വാഷ്, ചാരായം വാറ്റാനുള്ള സാമഗ്രികൾ എന്നിവ പോലീസ് കണ്ടെത്തിയത് .ചാരായം വാങ്ങി ഉപയോഗിക്കുന്നവരെയും ചാരായം വാറ്റാനുള്ള അവശ്യ സാധങ്ങൾ വിതരണം ചെയ്യുന്നവരെയും കസ്റ്റഡിയിൽ എടുക്കുമെന്ന് കൊരട്ടി പോലീസ് SHO ശ്രീ. അരുൺ B.K.അറിയിച്ചു. ഒരു വ്യാജമദ്യ ദുരന്തം ഉണ്ടാകുവാൻ ഒരു കാരണ്ണവശാലും അനുവദിക്കില്ല എന്നും അദ്ദേഹം അറിയിച്ചു.
കൊരട്ടിയിലെ എല്ലാ പ്രദേശങ്ങളും പോലീസിന്റെ കർശന നീരീക്ഷണത്തിലാണ്.
ഇന്ന് ചാലക്കുടിയിൽ പൂട്ടിക്കിടന്ന കല്ലേലി ബാറിലും അനധികൃത മദ്യവില്പന നടന്നു. നാലു കേസു വിദേശമദ്യം പിടികൂടി. സപ്ലയർമാരെ കസ്റ്റഡിയിൽ എടുത്തു ചാലക്കുടി പോലീസ് മദ്യം എക്സിസിനു കൈമാറി.
അനധികൃത മദ്യവില്പന ഒരു കാരണവശാലും അനുവദിക്കില്ലെന്നു പോലീസ് വ്യക്തമാക്കി. ആധുനിക സംവിധാങ്ങളായ ഡ്രോൺ ഉപയോഗിച്ചുള്ള നീരീക്ഷണവും പോലീസ് നടത്തുണ്ട്. ചാലക്കുടി പുഴയുടെ തീരങ്ങളിലെ ഉൾകാടുകൾ കേന്ദ്രികരിച്ചു വിവിധപ്രദേശങ്ങളിൽ നടന്നു വാറ്റുകേന്ദ്രങ്ങൾ ഫൈബർ ബോട്ടിലെത്തി പോലീസ് പിടിച്ചിരുന്നു.
വാറ്റുകേന്ദ്രങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജങ്ങൾക്കു പോലീസ്സ്റ്റേഷനിൽ അറിയിക്കാവുന്നതാണ്. മദ്യപിച്ചു പുരുഷന്മാർ വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ ജനമൈത്രി പോലീസിനെ ഏതു സമയത്തും പൊതുജങ്ങൾക്കു ബന്ധപെടാവുന്നതാണ്.