ഇന്ത്യയിലെ യുംവിദേശ രാജ്യങ്ങളിളിലുംമുള്ള കൊരട്ടിക്കാരെയും, ജനപ്രതിനിധികളെയും , സാംസ്കാരിക നായകന്മാരെയും , എല്ലാ മതസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ട് എന്റെ കൊരട്ടി യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത ‘Easter Wishes around the World’ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ജാതി മത ഭേദ മില്ലാതെ ചെറിയ കുട്ടികൾ മുതൽ എഴുപത്തി അഞ്ചു വയസ്സ് വരെ പ്രായമായവരെ പങ്കെടുപ്പിച്ചു നടത്തിയ പ്രോഗ്രാം കൂട്ടായ്മടെയും സഹവർത്തിത്വത്തിന്റെയും ഉദാത്ത മാതൃകയായി .
കോവിഡ് എന്ന ഈ മഹാമാരിയുടെ സംഹാരതാണ്ഡവത്തിലും നമ്മൾ ഒത്തൊരുമിച്ചാൽ എല്ലാ പ്രതിസന്ധികളെയും തരണംചെയ്യാൻ സാധിക്കും എന്ന സന്ദേശമാണ് ഇതിലൂടെ നൽകുവാൻ ശ്രമിച്ചതെന്ന് ഇതിന്റെ പിന്നിലെ അണിയറ പ്രവർത്തകർ പറഞ്ഞു. ഇതിൽ പങ്കെടുത്ത എല്ലാവരും തങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് അയച്ചു വിഡിയോ സന്ദേശങ്ങൾ സംയോജിപ്പിച്ചാണ് ഇങ്ങനെ ഒരു ദൃശ്യ വിസ്മയം ഒരുക്കിയത്.
ഇതിൽ ചാലക്കുടി MLA ശ്രീ.ബി.ഡി. ദേവസ്സി, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ Fr. ഡേവിസ് ചിറമേൽ, ഡയറക്ടർ Adv.A.D. ബെന്നി, Fr. ജോസ് ഇടശ്ശേരി (വികാരി, St.Mary’s church, കൊരട്ടി), പഞ്ചായത്തു പ്രസിഡന്റ് കുമാരി ബാലൻ, മുൻകൊരട്ടി പഞ്ചായത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ, കൊരട്ടി പോലീസ് SHO അരുൺ ബി.കെ, ഓസ്ട്രിയിലെ വിയന്നയിൽ നിന്നും സണ്ണി വെളിയത്ത്, ഒമാനിൽ നിന്നും ജോർജ് മേലാടൻ, റെൻസ് തോമസ്, ദേവദാസ് മാസ്റ്ററും കുടുംബവും, ടി.ജെ. പോൾ മാസ്റ്റർ, ജോസഫ്സ വർഗീസ് വെളിയത്ത്, ജോർജ് ഐനിക്കൽ, എം.ജി. ജോയ്, സഹീർ ഇക്ക, ബെന്നി ജോസഫും കുടുംബവും, അപർണ – ജയൻ കുടുംബവും, ബോണി ജോസഫും കുടുംബവും ജെയ്സൺ – ലിൻസി കുടുംബവും, പഞ്ചായത് മെമ്പർ ജയരാജ് ആറ്റപാടം, സ്റ്റെല്ല്ല വർഗീസ്, ബെക്സി ജോഷിയും സംഘവും (താലൂക്ക് ഹോസ്പിറ്റൽ അങ്കമാലി), ജി.ഓ. ഡേവി, ബെന്നി, ചുമട്ടു തൊഴി ലാളികളെ പ്രതിനിധികരിച്ചു ആന്റുവും, ഓട്ടോ ഡ്രൈവേഴ്സിനെ പ്രതിനിധികരിച്ചു സുബ്രാഹ്മണ്യം, ഗായകരായ സുബീഷ്, വിനീഷ്, സജിൻ പോൾ, ഹാരി വർഗീസ്, വിദ്യാർഥികൾ ആയ സാഗർ, അഭിമനു, വിഷ്ണു, ബാലിക ബാലൻമാരായ റീന തെരേസ റെൻസ്, റെയ്വവാൻ സജീവ്, റിവിയ സജീവ് എന്നിവർ പങ്കെടുത്തു. എല്ലാവർക്കും ‘എന്റെ കൊരട്ടിയുടെ ‘ പേരിലുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
കുട്ടായ്മയുടെ സന്ദേശം പ്രചരിപ്പിക്കാൻ ശ്രമിച്ച ഇതിന്റെ അണിയറ പ്രവർത്തകരെ എല്ലാവരും മുക്തകണ്ഡം പ്രശംസിച്ചു