Site icon Ente Koratty

കോവിഡ് കാലത്തു വേറിട്ട പ്രവർത്തങ്ങൾ കൊണ്ട് യുവഗ്രാമം പ്രവർത്തകർ മാതൃകയാവുന്നു

യുവഗ്രാമം പ്രവർത്തകർ, കൊരട്ടി  കട്ടപ്പുറം മേഖലയിൽ ഇന്നലെ, ദുഃഖ വെള്ളിയാഴ്ച  പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ കർഷകരിൽ നിന്നും ശേഖരിച്ച ഇനങ്ങളായിരുന്നു ഏറെയും. ദുഃഖവെള്ളി, വിഷു ദിവസങ്ങളിലെ പ്രാധാന്യം കണക്കിലെടുത്താണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. യുവഗ്രാമം സന്നദ്ധ പ്രവർത്തകരായ ബിന്റോ റാഫേൽ, ഡേവിസ് മൂലൻ, P.B.രാജു, V.V. വര്ഗീസ്, ജെൻസൺ ജോൺ, K.V.മനോജ്, ബേസിൽ ഏലിയാസ് എന്നിവർ നേതൃത്വം നൽകി.ലോക്കഡോൺ കാലഘട്ടത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടനുഭവിയ്ക്കുന്നത് സാധാരണക്കാരും ,തൊഴിലാളികളുമാണ്. അന്നന്നത്തെ അപ്പത്തിനായി നെട്ടോട്ടത്തിലായിരുന്നവർക്കു ബാലൻസായി സാധാരണ ഗതിയിൽ ഒന്നുമുണ്ടാവാറില്യ.
റേഷന്കടകൾ വഴി അരിയും, പലവ്യഞ്ജനവും ലഭിക്കുന്നത് ആധി കുറച്ചിട്ടുണ്ടെങ്കിലും നിത്യജീവിതത്തിൽ ദുരിതമാണ് കൊറോണക്കാലം സമ്മാനിയ്ക്കുന്നത്. വ്യാധിയും ആധിയും ഇല്ലാതാക്കുന്നതിന് കൊരട്ടി യുവഗ്രാമം നേതൃത്വം നൽകുന്നു .പച്ചക്കറികൾ സൗജന്യമായി നൽകാൻ തയ്യാറുള്ള കർഷകരിൽ നിന്നും  യുവഗ്രാമം വളണ്ടിയേഴ്സ്  കഴിഞ്ഞ ദിവസങ്ങളിൽ പച്ചക്കറികൾ ഏറ്റുവാങ്ങിയിരുന്നു.

യുവഗ്രാമം പ്രവർത്തകർ ദുഃഖശനിയായ ഇന്ന് കൊരട്ടി മാർക്കറ്റിൽ മാസ്കുകൾ വിതരണം ചെയ്യുന്നു. മാർക്കറ്റിൽ എത്തിയവരിൽ ഭൂരിഭാഗവും മാസ്ക് ധരിച്ചിട്ടില്യ എന്നറിഞ്ഞ യുവഗ്രാമം സന്നദ്ധ പ്രവർത്തകരായ P.B.രാജു, V.V.വര്ഗീസ്, ആന്റണി JTS എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു മാസ്ക് വിതരണം. ക്രമീകരണങ്ങൾക്കും, നിർദ്ദേശങ്ങൾക്കുമായി സ്ഥലത്തുണ്ടായിരുന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ  യുവ സന്നദ്ധ പ്രവർത്തകരെ അനുമോദിച്ചു.

Exit mobile version