Site icon Ente Koratty

യുവഗ്രാമം പ്രവർത്തകർ കട്ടപ്പുറം മേഖലയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

ലോക്കഡോൺ കാലഘട്ടത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടനുഭവിയ്ക്കുന്നത് സാധാരണക്കാരും, തൊഴിലാളികളുമാണ് .അന്നന്നത്തെ അപ്പത്തിനായി നെട്ടോട്ടത്തിലായിരുന്നവർക്കു ബാലൻസായി സാധാരണ ഗതിയിൽ ഒന്നുമുണ്ടാവാറില്യ.
റേഷന്കടകൾ വഴി അരിയും, പലവ്യഞ്ജനവും ലഭിക്കുന്നത് ആധി കുറച്ചിട്ടുണ്ടെങ്കിലും നിത്യജീവിതത്തിൽ ദുരിതമാണ് കൊറോണക്കാലം സമ്മാനിയ്ക്കുന്നത് .വ്യാധിയും ആധിയും ഇല്ലാതാക്കുന്നതിന് കൊരട്ടി     യുവഗ്രാമം നേതൃത്വം നൽകുന്നു
പച്ചക്കറികൾ സൗജന്യമായി നൽകാൻ തയ്യാറുള്ള കർഷകരിൽ നിന്നും  യുവഗ്രാമം വളണ്ടിയേഴ്സ്  നേരത്തെ പച്ചക്കറികൾ ഏറ്റുവാങ്ങിയിരുന്നു.

പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ ശ്രീ .V.V.ജോയ്, ശ്രീ .C.M.ഡേവിസ് മാസ്റ്റർ, V.V.ജോസ് ,അഖിൽ ജോർജ് ,വര്ഗീസ് വടക്കുംചേരി എന്നിവർ വിവിധ  ഉത്പന്നങ്ങൾ കൈമാറി .

യുവഗ്രാമം പ്രവർത്തകർ കട്ടപ്പുറം മേഖലയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു .കഴിഞ്ഞ ദിവസങ്ങളിൽ കർഷകരിൽ നിന്നും ശേഖരിച്ച ഇനങ്ങളായിരുന്നു ഏറെയും. പെസഹാ ,ദുഃഖവെള്ളി ,വിഷു ദിവസങ്ങളിലെ പ്രാധാന്യം കണക്കിലെടുത്താണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത് .യുവഗ്രാമം സന്നദ്ധ പ്രവർത്തകരായ ബിന്റോ റാഫേൽ, ഡേവിസ് മൂലൻ, P.B.രാജു, V.V. വര്ഗീസ്,ജെൻസൺ ജോൺ, K.V.മനോജ്, ബേസിൽ ഏലിയാസ് എന്നിവർ നേതൃത്വം നൽകി.

Exit mobile version