മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ,കൊരട്ടി സർവീസ് സഹകരണ ബാങ്ക് ഇരുപതു ലക്ഷം രൂപ നൽകി. ഇരുപതു ലക്ഷം രൂപയുടെ ചെക്കു കൊരട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ കെ.പി. തോമസ് ചാലക്കുടി എം ൽ എ ശ്രീ. ബി.ഡി.ദേവസ്സിക്കു കൈമാറി. ബാങ്ക് സെക്രട്ടറി ശ്രീ. സനൽ കുമാർ ,മറ്റു സ്റ്റാഫ് അംഗങ്ങളും സന്നിഹിതരായിരുന്നു. കോവിടിന്റെ ഈ പശ്ചാത്തലത്തിൽ, ബാങ്കിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഈ സഹായധനം കേരളത്തിലെ മറ്റു സഹകരണബാങ്കുകൾക്കു ഒരു മാതൃകയാണ്.
ചാലക്കുടി താലൂക്ക് ആശുപത്രിലെക്കു കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ നേത്രത്വത്തിൽ നടന്ന ഭക്ഷണ വിതരണത്തെയും എം ൽ എ ശ്രീ ബി.ഡി.ദേവസ്സി അഭിനന്ദിച്ചു. ലോക്കഡോണിന്റെ ഈ സാഹചര്യത്തിൽ ഇതു ചാലക്കുടി താലൂക്ക് ആശുപത്രിയിലെ എല്ലാ രോഗികൾക്കും പ്രത്യകിച് പാവപെട്ട രോഗികൾക്കു വലിയ ആശ്വാസമാണ്. ഈ ഉദ്യമത്തിൽ ബാങ്ക് പ്രസിഡന്റ് ശ്രീ കെ.പി. തോമസ്, ബാങ്ക് സെക്രട്ടറി ശ്രീ സനൽ കുമാർ, ജോയിന്റ് റെജിസ്ട്രർ ശ്രീ. സതീഷ് എന്നിവർ പങ്കാളികളായി.കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങൾ വളരെ മാതൃകാപരമാണെന്നും ചാലക്കുടി എം. ൽ .എ കൂട്ടിച്ചേർത്തു.