Site icon Ente Koratty

ലോക്കഡോൺ കാലഘട്ടത്തിൽ സൗജന്യ വിതരണത്തിനായി പച്ചക്കറികൾ സമാഹരിച്ചു – കൊരട്ടി യുവഗ്രാമം പ്രവർത്തകർ

ലോക്കഡോൺ കാലഘട്ടത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടനുഭവിയ്ക്കുന്നത് സാധാരണക്കാരും ,തൊഴിലാളികളുമാണ് .അന്നന്നത്തെ അപ്പത്തിനായി നെട്ടോട്ടത്തിലായിരുന്നവർക്കു ബാലൻസായി സാധാരണ ഗതിയിൽ ഒന്നുമുണ്ടാവാറില്യ .

റേഷന്കടകൾ വഴി അരിയും ,പലവ്യഞ്ജനവും ലഭിക്കുന്നത് ആധി കുറച്ചിട്ടുണ്ടെങ്കിലും നിത്യജീവിതത്തിൽ ദുരിതമാണ് കൊറോണക്കാലം സമ്മാനിയ്ക്കുന്നത് .വ്യാധിയും ആധിയും ഇല്ലാതാക്കുന്നതിന് കൊരട്ടി യുവഗ്രാമം നേതൃത്വം നൽകുന്നു .ദൈന്യദിന ജീവിതത്തിൽ ബുദ്ധിമുട്ടനുഭവിയ്ക്കുന്നവർക്കു ഈ വലിയ ആഴ്ചകളിൽ (ഈസ്റ്റര്, വിഷു)സമയങ്ങളിൽ പച്ചക്കറി സൗജന്യമായി നൽകുന്നതിന് ആഗ്രഹിയ്ക്കുന്നു .

പച്ചക്കറികൾ സൗജന്യമായി നൽകാൻ തയ്യാറുള്ള കർഷകരിൽ നിന്നും  യുവഗ്രാമം വളണ്ടിയേഴ്‌സ് പച്ചക്കറികൾ ഏറ്റുവാങ്ങി.

പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ ശ്രീ V.V.ജോയ്, ശ്രീ C.M.ഡേവിസ് മാസ്റ്റർ, V.V.ജോസ്, അഖിൽ ജോർജ്, വര്ഗീസ്‌ വടക്കുംചേരി എന്നിവർ വിവിധ  ഉത്പന്നങ്ങൾ കൈമാറി. സംഭരണത്തിന് ശ്രീ .P.B.രാജു, വിജയ് തെക്കൻ, ജെന്സൺ ജോൺ, ബേസിൽ ഏലിയാസ്, ബിന്റോ റാഫേൽ എന്നിവർ നേതൃത്വം നൽകി . പച്ചക്കറി സൗജന്യമായി നൽകുന്നതിന് താല്പര്യമുള്ളവർക്ക് യുവഗ്രാമം ചെയർമാന് ഡെന്നിസ്.കെ. ആന്റണി ( മൊബൈൽ നമ്പർ: 9495690260,), ശ്രീ P.B.രാജു, വിജയ് തെക്കൻ, ജെന്സൺ ജോൺ, ബേസിൽ ഏലിയാസ്, ബിന്റോ റാഫേൽ എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

Exit mobile version