കൊരട്ടി പഞ്ചായത്തു പതിനേഴാം വാർഡ്, ഗോൾഡൻ കുടുംബശ്രീ പ്രസിഡണ്ട് ശ്രീമതി സ്റ്റെല്ല വർഗീസ്, ശ്രീമതി പ്രസന്നകുമാരി പ്രകാശൻ, ശ്രീമതി ലിസി പോളി, ശ്രീമതി റോസിലി ജോർജ്, ശ്രീമതി സോജ ജോസഫ്, ശ്രീമതി മേരി വിൻസെന്റ് എന്നിവർ ചേർന്ന് മാസ്കുകൾ, കൊരട്ടി നാലുകെട്ട് ഹെൽത്ത് ഇൻസ്പെക്ടർ. ശ്രീ രാധാകൃഷ്ണൻ കടവത്തിനു കൈമാറി.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഒരു വലിയ പ്രതിസന്ധിയിലൂടെയാണ് നമ്മൾ കടന്നു പോയ്കൊണ്ടിരിക്കുന്നതെന്നും ഈ പ്രതിസന്ധിയെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യുമെന്നും ..എല്ലാവർക്കും എല്ലാ ആയുരാരോഗ്യ സൗഘ്യങ്ങളും നേരുന്നതിനൊപ്പം അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന പോലെ രാജ്യത്തിന് വേണ്ടി, ജനങ്ങൾക്ക് വേണ്ടിതന്നാലായത് ചെയ്യുന്ന ഈ ഗോൾഡൻ നഗറിലെ സഹോദരിമാർക്ക് ആരോഗ്യ വകുപ്പിന്റെ പേരിൽ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ഹെൽത്ത് ഇൻസ്പെക്ടർ. ശ്രീ രാധാകൃഷ്ണൻ കടവത്തു പറഞ്ഞു. ഇതു കേരളത്തിലെ എല്ലാ കുടുംബ ശ്രീ പ്രവ്രർത്തകർക്കും മാതൃകയാവട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ സ്റ്റാഫ് അംഗങ്ങൾക്കും ഗോൾഡൻ കുടുംബശ്രീ അംഗങ്ങൾ ചേർന്ന് മാസ്കുകൾ വിതരണം ചെയ്തിരുന്നു. ശ്രീമതി സ്റ്റെല്ല വർഗീസ്, സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ ശ്രീമതി നളിനി ഗോപിനാഥ് എന്നിവർ ചേർന്ന്, സെക്റട്ടറി സനല്‍കുമാറിന് മാസ്കുകൾ നൽകി.