Site icon Ente Koratty

കൊരട്ടി കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീ. V V. പോളച്ചൻ നിര്യാതനായി

കൊരട്ടി: വെളിയത്ത് പരേതനായ വിൻസെന്റ് മകൻ V. V. പോളച്ചൻ (65) നിര്യാതനായി. നിലവിലെ കൊരട്ടി കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രെസിഡന്റാണ്‌ ശ്രീ. V V. പോളച്ചൻ. മൃതദേഹം 2.30 PM – ന് സ്വവസതിയിൽ കൊണ്ടു വരുന്നതും 4 PM ന് കൊരട്ടിഫറോന പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതു മാണ്. ഇദ്ദേഹം കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു

കഴിഞ്ഞ മുപ്പതോളും വര്ഷങ്ങളായി കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു പോളച്ചൻ. ഭാര്യ പരേതയായ റാണി പോൾ. മുൻപഞ്ചായത്ത്‌ മെമ്പറായിരുന്നു. മക്കൾ ഹേന, ഹെൻ

മൃതസംസ്കാരം ഇന്ന് വൈകീട്ട് 4pm ന്‌ കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട പത്തുപേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ളതാന്. ഈ സാഹചര്യത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ച് നമ്മളിൽ നിന്നു വേർപ്പെട്ട സഹോദരന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുക.

അന്തരിച്ച ശ്രീ. V.V. പോളച്ചന് ‘എന്റെ കൊരട്ടി’യുടെ പേരിൽ പരേതന് ആദരാന്ജലികൾ അർപ്പിക്കുന്നു.

Exit mobile version