Site icon Ente Koratty

രോഗപ്രതിരോധ പ്രതിരോധപ്രവർത്തനവുമായി വൈസ്‌മെൻക്ലബും കൊരട്ടി പഞ്ചായത്തും

വൈസ്‌മെൻ ക്ലബ്‌ ഓഫ് കൊരട്ടിയും കൊരട്ടി പഞ്ചായത്ത്‌ ഹെൽത്ത്‌ ഡിപ്പോർട്ടുമെന്റും സംയുക്തമായി കോവിഡ് 19 രോഗ പ്രതിരോധനത്തിനായ് ബോധവത്കരണം നടത്തി. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും രണ്ടു ദിവസം ബോധവത്കരണ ക്ലാസുകൾ നടത്തി. അതുകൂടാതെ കൊരട്ടി പഞ്ചായത്തിലെ റോഡുകൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷൻ, പള്ളികൾ, അമ്പലങ്ങൾ തുടങ്ങി ഭൂരിഭാഗം പ്രദേശങ്ങളും അണുവിമുക്ത മാക്കുകയും ചെയ്തു. വൈസ്‌മെൻ ക്ലബ്‌ മെമ്പർമാരായ നിജു ജോയ്, പ്രിൻസ്, നവീൻ, ജയേഷ് എന്നിവരും ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ രാധാകൃഷ്ണൻ, ജോമോൻ എന്നിവർ ഈ ഉദ്യമത്തിന് നേതൃത്വം നൽകി. ഈ സാഹചര്യത്തിൽ വളരെ മാതൃകപരമായ പ്രവർത്തനമാണ് ഇവർ നടത്തിയത്.

Exit mobile version