ലോക്കഡോൺ ചലഞ്ചുമായി എന്റ്റെ കൊരട്ടയിൽ നിന്നും റെൻസ് തോമസ്. ഇന്നലെ പ്രധാനമന്ത്രി രാജ്യത്തു 21 ദിവസത്തേക്ക് സമ്പൂർണ ലോക്കഡോൺ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തു കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സമ്പൂർണ ലോക്ക്ഡൌൺ നിലവിൽ വന്നത്,
രാജ്യത്തെ ജനങ്ങളെ ലോക്കഡോൺ എന്താണെന്നും അതിൽ നാം വഹിക്കേണ്ട പങ്കിനെ കുറിച്ച് ബോധവാന്മാരാക്കാനും. തൻറെ വിഡിയോയിലൂടെ അവരെ മോട്ടിവേറ്റഡ് ആക്കാനുമാണ് താനിത് ചെയ്തതെന്നു റെൻസ് വ്യക്തമാക്കി.
കേരളത്തിൽ ഇന്നലെ ലോക്കഡോൺ പ്രഘ്യാപിച്ച ജില്ലകളിൽ ആളുകൾ അന്നാവശ്യമായി റോഡിലിറങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ചലഞ്ച് തുടങ്ങാൻ പ്രേരിതമായതെന്നു റെൻസ് വ്യക്തമാക്കി. ഇപ്പോഴും ജനങ്ങൾക് ഇതിന്റെ സീരിയസ്നെസ്സ് മനസിലായിട്ടില്ല, ഈ വൈറസ് എന്താണെന്നു അറിയണമെങ്കിൽ നമ്മൾ ഇറ്റലി, ഇറാൻ, ചൈന പോലെയുള്ള രാജ്യങ്ങിലെക് നോക്കണം. നമ്മുടെ കേന്ദ്ര സംസ്ഥാന സര്കാരുകൾ, ജനങ്ങളെ ബോധവാന്മാരാക്കാൻ ശ്രെമിക്കുന്നുണ്ട്. പക്ഷെ ഇപ്പോഴും ഇതൊക്കെ എനിക്ക് വരില്ല എന്ന് വിശ്വസിച്ചു ജീവിക്കുന്ന ഒരു നിയന്ത്രണങ്ങളുമില്ലാതെ ജീവിക്കുന്ന ഒരുപാടുപേര് നമ്മൾക്ക് ചുറ്റുമുണ്ട്. അവർ ,അവരെ മാത്രമല്ല അപകടത്തിലേക്ക് നയിക്കുന്നത്, അവർക്കു ചുറ്റുമുള്ള നിരപരാധികളെ യും കൂടിയാണ്, ഇങ്ങനത്തെ ഒരു ചലഞ്ച് ഞാൻ തുടങ്ങിയാൽ അത് മറ്റുള്ളവരും കൂടി ഏറ്റെടുത്താൽ നമ്മുക്ക് മാറി നിൽക്കുന്ന കുറച്ചു പേരെയെങ്കിലും റോഡിലിറങ്ങാതെ വീട്ടിൽ തന്നെ ഇരുത്തുവാൻ പറ്റുമെന്ന് വിശ്വാസമുണ്ടെന്നും റെൻസ് entekoratty.കോം-നോട് പറഞ്ഞു.
റെൻസിന്റെ ഈ ചലഞ്ചിന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാന് ഫാ.ഡേവിസ് ചിറമേൽ , കിഡ്നി ഫെഡറേഷൻ ഡെയ്റിക്ടറും കോൺസുമെർ ആക്ടിവിസ്റ്റയുമായ അഡ്വ.എ.ഡി. ബെന്നി , സിനിമ പിന്നണി ഗായകൻ ഫ്രാങ്കോ , കൊരട്ടിയിലെ സാമൂഹ്യ പ്രവർത്തകർ എന്നിവർ പിന്തുണ പ്രഖ്യാപിച്ചു.
വളരെയധികം ആളുകൾ ഇതു ഏറ്റെടുത്തു, പ്രേതെകിച്ചു യുവജനങ്ങൾ.
നിങ്ങളും ഏറ്റുടെയ്ക്കു, നമ്മുടെ നാടിനെ രക്ഷിക്കൂ