Site icon Ente Koratty

യുവഗ്രാമം പ്രവർത്തകർ തുടർച്ചയായി രണ്ടാം ദിവസവും മാസ്കുകൾ വിതരണം ചെയ്തു

കോവിഡ് 19 വൈറസിന്റ വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുവഗ്രാമം പ്രവർത്തകർ തുടർച്ചയായി രണ്ടാം ദിവസവും മാസ്കുകൾ വിതരണം ചെയ്തു. കൊരട്ടി ജംഗ്ഷനിൽ വച്ചു നടന്ന പരിപാടി,സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. ബാബു സെബാസ്റ്റ്യൻ മാസ്കുകൾ നൽകി ഉത്ഘാടനം ചെയ്തു. അദ്ദേഹം കോവിഡ് 19 വൈറസ് പ്രതിരോധ ബോധവത്കരണ സന്ദേശം നൽകുകയും ചെയ്തു.

യുവഗ്രാമം പ്രവർത്തകർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യ മാസ്കുകൾ കൊരട്ടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് വിതരണം ചെയ്തു.വിതരണോദ്ഗാടനം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ .ഡേവിസ് മൂലൻ നിർവഹിച്ചു .
യുവഗ്രാമം ചെയര്മാന് ഡെന്നിസ് കെ .ആന്റണി , ഗ്രാമപഞ്ചായത്ത്‌ മെമ്പർ ഡെയ്സി ഡേവിസ് ,ലില്ലി പൗലോസ് ,സി.എം ഡേവിസ് മാസ്റ്റർ ,പി.ബി രാജു ,ജെൻസൺ ജോൺ ,ബിന്റോ റാഫേൽ , ചാക്കപ്പൻ വെളിയത്തു, വി.വി പോളച്ചൻ ,എ.കെ ബാബു , ടോജി ജേക്കബ് , കെ.സ് ബാബു എന്നിവർ നേതൃത്വം നൽകി.

Exit mobile version