Site icon Ente Koratty

‘Break the Challenge’ ഏറ്റെടുത്തു അദ്ധ്യാപകനും വിദ്ധാർത്ഥിയും

കൊരട്ടി :ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി കെ. കെ ശൈലജ ടീച്ചറുടെ ‘Brake the chain’ ചലഞ്ച് ഏറ്റെടുത്തു.GT Education Centre കൊരട്ടിയിലെ അധ്യാപകൻ റെൻസ് തോമസും വിദ്യാർത്ഥി മൗസുഫും ചേർന്ന് നിർമിച്ച ഹാൻഡ് സാനിറ്റൈസർ കൊരട്ടിയിലെ ഓട്ടോ ഡ്രൈവർമാർക്ക് നൽകി. കൈകൾ ശുദ്ധമാക്കേണ്ടത് എങ്ങനെയെന്ന് അധ്യാപകനും വിദ്ധാർത്ഥിയും ചേർന്ന് ഓട്ടോ തൊഴിലാളികൾക്ക് കാണിച്ചു കൊടുത്തു.റെൻസ് തോമസ് K. K. S. Govt. ITI മാളയിലെ മുൻ ഗസ്റ്റ് അധ്യാപകനും മൗസുഫ് ഗവ. ITI വിദ്യാർത്ഥിയുമാണ്.

എല്ലാ ഓട്ടോഡ്രൈവർമാരും സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ ശുദ്ധമാക്കി. കോവിഡ് 19 പടരുന്ന ഈ സാഹ്യചരത്തിൽ ഇതിനെ പ്രതിരോധിക്കുവാനുള്ള കേരള സർക്കാരിന്റെ ശ്രമങ്ങളിൽ നമ്മളാൽ കഴിയുന്ന പങ്കു വഹിക്കുക എന്ന ഉദേശമാണ് ഈ ശ്രമത്തിനു പിന്നിൽ.ഇതിനായി entekoratty.com എന്ന വെബ്സൈറ്റും യൂട്യൂബ് ചാനലും വാട്സ്ആപ്പ് ഗ്രൂപ്പും,ഫേസ്ബുക് പേജ്ഉം ഇവർ ഡെവലപ് ചെയ്തു.ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കുന്ന വീഡിയോയും, കോവിഡ് 19വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നിർദേശങ്ങളും Ente Koratty യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും ലഭ്യമാണ്.

Exit mobile version